‘ഹാരി മെറ്റ് സെജാലി’നെ വിമര്‍ശിക്കുന്നവരോട്..; ഷാരൂഖിന് പറയാനുണ്ട്, ഇംതിയാസിനും 

August 8, 2017, 4:42 pm
‘ഹാരി മെറ്റ് സെജാലി’നെ വിമര്‍ശിക്കുന്നവരോട്..; ഷാരൂഖിന് പറയാനുണ്ട്, ഇംതിയാസിനും 
BOLLYWOOD
BOLLYWOOD
‘ഹാരി മെറ്റ് സെജാലി’നെ വിമര്‍ശിക്കുന്നവരോട്..; ഷാരൂഖിന് പറയാനുണ്ട്, ഇംതിയാസിനും 

‘ഹാരി മെറ്റ് സെജാലി’നെ വിമര്‍ശിക്കുന്നവരോട്..; ഷാരൂഖിന് പറയാനുണ്ട്, ഇംതിയാസിനും 

ബോളിവുഡിന് ഈ വര്‍ഷം ഏറെ പ്രതീക്ഷയുണ്ടായിരുന്ന പ്രോജക്ടുകളിലൊന്നായിരുന്നു ഷാരൂഖ് ഖാന്‍-ഇംതിയാസ് അലി ടീം ഒന്നിച്ച 'ജബ് ഹാരി മെറ്റ് സെജല്‍'. കിംഗ് ഖാന് മേല്‍ കുറച്ചുകാലമായുള്ള പരാജയത്തിന്റെ നിഴല്‍ ഇംതിയാസിന് നീക്കാനാവുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ ആ പ്രതീക്ഷയ്ക്ക് വിരുദ്ധമാണ് കാര്യങ്ങള്‍. നിരൂപകരെയും ആസ്വാദകരെയും തൃപ്തിപ്പെടുത്താനായില്ല ചിത്രത്തിന്. ആ നീരസം ബോക്‌സ്ഓഫീസിലും പ്രതിഫലിച്ചു. ആദ്യ നാല് ദിവസങ്ങളില്‍ നേടിയത് 52.75 കോടി മാത്രം. ബോളിവുഡിന് മുന്നിലുള്ള വിപണിയുടെ വലുപ്പംവച്ച് ഒരു വലിയ പ്രോജക്ടിന് ലഭിക്കുന്ന ചെറിയ സംഖ്യയാണിത്. എന്നാല്‍ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായങ്ങള്‍ പ്രചരിക്കുമ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ച ഷാരൂഖ് ഖാനും സംവിധായകന്‍ ഇംതിയാസ് അലിയും. ആരുടെയും അഭിനന്ദനം ആഗ്രഹിച്ചല്ല 'ഹാരി മെറ്റ് സെജാല്‍' ചെയ്തതെന്ന് പറയുന്നു ഇംതിയാസ്. സംവിധായകനെ പിന്തുണയ്ക്കുന്നു കിംഗ് ഖാന്‍. ഇരുവരും പറഞ്ഞത്..

‘ജബ് ഹാരി മെറ്റ് സെജാല്‍’ വലിയ ബൗദ്ധിക ഔന്നത്യമുള്ള സിനിമയാണെന്ന് ആരെങ്കിലും കരുതുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയൊന്നാവണമെന്ന് ഞാനും ഉദ്ദേശിച്ചിട്ടില്ല. ആരുടെയും അഭിനന്ദനം ലക്ഷ്യമാക്കിയല്ല ഞാനിത് എടുത്തത്. വ്യത്യസ്ത തരം സിനിമകളെടുക്കുന്ന സംവിധായകനാവുകയാണ് എന്റെ ആഗ്രഹമെന്ന് നിങ്ങള്‍ക്കറിയില്ലേ. ഇത് പരമാവധി ആളുകളിലേക്കെത്താനായി ചെയ്ത സിനിമയാണ്. അല്ലാതെ എനിയ്ക്ക് അഭിനന്ദനം ഏറ്റുവാങ്ങാനായല്ല. ‘തമാശ’ ഇറങ്ങിയപ്പോള്‍ ഒരുപാടുപേര്‍ എന്നെ അഭിനന്ദിക്കാനുണ്ടായിരുന്നു. പക്ഷേ അതൊന്നും തീയേറ്ററില്‍ പ്രതിഫലിച്ചില്ല. 
ഇംതിയാസ് അലി 
ജബ് ഹാരി മെറ്റ് സെജാല്‍ 
ജബ് ഹാരി മെറ്റ് സെജാല്‍ 
സാധാരണത്വത്തിനപ്പുറത്ത് ഒരു മാജിക്ക് സൃഷ്ടിക്കുക എന്നതാണ് ഒരു സിനിമയ്ക്ക് മുന്നിലുള്ള വെല്ലുവിളി. ചിലപ്പോഴൊക്കെ പുതുതായി എന്തെങ്കിലും ചെയ്യാനാവും നമ്മുടെ ശ്രമം. ഞാന്‍ എത്രയോ കാലമായി ഇന്റസ്ട്രിയിലുള്ള ആളാണ്. ഫോര്‍മുലാ സിനിമയും അങ്ങനെ അല്ലാത്തവയും എങ്ങനെയാണെന്ന് എനിയ്ക്ക് നന്നായി അറിയാം. രണ്ടിലും വിജയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. താന്‍ മുന്‍പുണ്ടാക്കിയ മാജിക്ക് ആവര്‍ത്തിക്കാന്‍ എല്ലാ സംവിധായകര്‍ക്കും ആഗ്രഹമുണ്ടാവില്ല. കാരണം അത് എങ്ങനെ ഉണ്ടായതാണെന്ന് അവര്‍ക്കറിയാം. അതിനാല്‍ ആവര്‍ത്തനം അവര്‍ വേണ്ടെന്നുവെക്കും. ഇതില്‍ മാജിക്ക് നഷ്ടപ്പെട്ടുവെന്നാണ് ചില നിരൂപകര്‍ എഴുതിക്കണ്ടത്. ഇംതിയാസ് അത് മനപ്പൂര്‍വ്വം ചെയ്തതാണെന്നാണ് ഞാന്‍ കരുതുന്നത്. ഇതിന് ഒരു പുതിയ മാജിക്കാണ് കണ്ടെത്താനാവുക. അതിന്റെ പുതുമ കൊണ്ടാവാം ആളുകള്‍ക്ക് ആ മാജിക്ക് മനസ്സിലാവാത്തത്. 
ഷാരൂഖ് ഖാന്‍