20,000 ചതുരശ്ര മീറ്റര്‍ സെറ്റ്, 1500 എക്‌സ്ട്രാസ്, ‘സ്റ്റാര്‍ വാര്‍സ്’ ഡിസൈനിംഗ് ടീം; ‘ടൈഗര്‍ സിന്ദാ ഹെ’യുടെ അബുദബി ഷെഡ്യൂള്‍ ഇങ്ങനെ 

May 1, 2017, 3:14 pm
20,000 ചതുരശ്ര മീറ്റര്‍ സെറ്റ്, 1500 എക്‌സ്ട്രാസ്, ‘സ്റ്റാര്‍ വാര്‍സ്’ ഡിസൈനിംഗ് ടീം; ‘ടൈഗര്‍ സിന്ദാ ഹെ’യുടെ അബുദബി ഷെഡ്യൂള്‍ ഇങ്ങനെ 
BOLLYWOOD

അഞ്ച് വര്‍ഷത്തിന് ശേഷം സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിക്കുന്ന 'ടൈഗര്‍ സിന്ദാ ഹെ' ചിത്രീകരണം ആരംഭിച്ചത് മുതല്‍ വാര്‍ത്തകളിലുണ്ട്. കബീര്‍ ഖാന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങി വിജയം നേടിയ 'ഏക് ഥാ ടൈഗറി'ന്റെ രണ്ടാംഭാഗമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫറാണ്. സല്‍മാനും കത്രീനയും ഇതിനുമുന്‍പ് ഒരുമിച്ചതും 'ഏക് ഥാ ടൈഗറി'ലായിരുന്നു. യുഎഇ തലസ്ഥാനമായ അബുദബിയില്‍ ആരംഭിക്കാനിരിക്കുന്ന 65 ദിവസത്തെ ഷെഡ്യൂളാണ് 'ടൈഗര്‍ സിന്ദാ ഹെ' ക്യാമ്പില്‍ നിന്നുള്ള പുതിയ വാര്‍ത്ത. വമ്പന്‍ ക്യാന്‍വാസിലാണ് സംവിധായകന്‍ പ്രത്യേകകള്‍ ഏറെയുള്ള അബുദബി ഷെഡ്യൂള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

20,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം വരുന്ന സെറ്റാണ് അബുദബിയിലെ പ്രധാന ലൊക്കേഷന്‍. ഇതിന്റെ ഡിസൈനിംഗില്‍ അലി അബ്ബാസ് സഫറിന്റെ സംഘത്തെ സഹായിക്കുന്നത് 'സ്റ്റാര്‍ വാര്‍സ്' സിരീസില്‍ 2015ല്‍ പുറത്തെത്തിയ 'ദി ഫോഴ്‌സ് അവേക്കന്‍സി'ന് പിന്നില്‍ പ്രവര്‍ത്തിച്ച ഹോളിവുഡ് സംഘമാണ്. അവരുടെ നിര്‍ദേശങ്ങളില്‍ പണിയെടുത്തുകൊണ്ടിരിക്കുന്നത് 300 തൊഴിലാളികളുടെ സംഘവും.

യുഎഇ മൊത്തത്തിലും അബുദബി പ്രത്യേകിച്ചും ഒട്ടേറെ സിനിമാസംഘങ്ങളുടെ ലൊക്കേഷനാവുന്നുണ്ട് ഇപ്പോള്‍. സര്‍ക്കാരിന് നികുതിവരുമാനമുണ്ടാക്കുന്ന സിനിമാമേഖലയോടുള്ള തങ്ങളുടെ സമീപനം ഊഷ്മളമെന്ന് പ്രഖ്യാപിക്കാന്‍ സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഇതുപ്രകാരം സല്‍മാന്‍ സിനിമയുടെ ചിത്രീകരണത്തില്‍ ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ളവ വിട്ടുനല്‍കാന്‍ യുഎഇ മിലിട്ടറി തീരുമാനിച്ചിട്ടുണ്ട്. ചിത്രത്തിലെ ഒരു പ്രധാന ഗാനരംഗവും ആക്ഷന്‍ സീക്വന്‍സും കഴിഞ്ഞ മാസം ഓസ്‌ട്രേലിയയില്‍ ചിത്രീകരിച്ചിരുന്നു.