മീശപിരിച്ച് തലേക്കെട്ടുമായി ആമിര്‍; ‘ദംഗലി’ന് ശേഷം മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് സ്‌ക്രീനിലെത്തുന്നത് ഈ ലുക്കിലാണ് 

February 10, 2017, 5:11 pm
മീശപിരിച്ച് തലേക്കെട്ടുമായി ആമിര്‍; ‘ദംഗലി’ന് ശേഷം മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് സ്‌ക്രീനിലെത്തുന്നത് ഈ ലുക്കിലാണ് 
BOLLYWOOD

കഥാപാത്രങ്ങളാവാന്‍ രൂപത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നത് ബോളിവുഡില്‍ ഇപ്പോള്‍ സാധാരണമാണ്. ഒട്ടെല്ലാ താരങ്ങളും ചെയ്യാറുള്ള കാര്യം. പക്ഷേ മേക്കോവര്‍ പുറമേയ്ക്ക് മാത്രമല്ലാതെ പാത്രസ്വീകരണത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതായി തോന്നിക്കുന്നത് ആമിര്‍ഖാന്‍ ചെയ്യുമ്പോഴാവും. അതുകൊണ്ടൊക്കെയാണ് 'മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ്' എന്ന് സ്‌നേഹത്തോടെ അദ്ദേഹം വിളിക്കപ്പെടുന്നതും. 'ദംഗലി'ന്റെ വന്‍വിജയത്തിന് ശേഷം ആമിര്‍ അഭിനയിക്കുന്ന പ്രോജക്ടുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുകയാണ്. ആമിറിന്റെ മാനേജര്‍ കൂടിയായ അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന 'സീക്രട്ട് സൂപ്പര്‍സ്റ്റാറി'നെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തേയുണ്ട്. അതില്‍ നായകന്‍ ആമിര്‍ അല്ല. ദംഗലില്‍ ഗീത ഫോഗട്ടിന്റെ ചെറുപ്പം അവതരിപ്പിച്ച സൈറാ വസീം ആണ് ടൈറ്റില്‍ കഥാപാത്രം. ചെറുതെങ്കിലും സവിശേഷതയുള്ള റോളിലാണ് ആമിര്‍ എത്തുക.

ആമിറിന്റേതായി പുറത്തുവരാനുള്ള മറ്റൊരു ചിത്രം വിജയ് കൃഷ്ണ ആചാര്യയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍' ആണ്. അമിതാഭ് ബച്ചനും ആമിറും ഒന്നിക്കുന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ലുക്കുകളൊന്നും അണിയറക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പക്ഷേ ചിത്രത്തിലെ ആമിര്‍ കഥാപാത്രത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ പുറത്തെത്തിയിരിക്കുകയാണ്. താടിയും തലേക്കെട്ടും പിരിച്ചുവെച്ച മീശയുമൊക്കെയാണ് ആമിറിന് ചിത്രത്തില്‍. ദംഗലിലെ മഹാവീര്‍സിംഗ് ഫോഗട്ടില്‍ നിന്ന് 'തഗ്‌സി'ല്‍ എത്തുമ്പോള്‍ കഥാപാത്രമാവാന്‍ അദ്ദേഹത്തിന് ശരീരഭാരം കുറയ്‌ക്കേണ്ടതുണ്ട്.

ഫിലിപ്പ് മെഡോസ് ടെയ്‌ലറിന്റെ ജനപ്രിയ നോവല്‍ 'കണ്‍ഫെഷന്‍സ് ഓഫ് എ തഗി'നെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. 1830കളിലെ ഇന്ത്യയില്‍ വഴിപോക്കരുടെ മുതലുകള്‍ അപഹരിക്കുന്നവരെക്കുറിച്ചുള്ള കഥകളാണ് കണ്‍ഫെഷന്‍സിന്റെ ഉള്ളടക്കം. യാഷ് രാജ് ഫിലിംസാണ് നിര്‍മ്മാണം. 2018 ദീപാവലി റിലീസായാണ് ചിത്രം നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.