സല്‍മാന്‍, കത്രീന.. അഞ്ച് വര്‍ഷത്തിന് ശേഷം; ‘ടൈഗര്‍ സിന്ദാ ഹെ’ ഫസ്റ്റ് ലുക്ക് 

March 22, 2017, 5:20 pm
സല്‍മാന്‍, കത്രീന.. അഞ്ച് വര്‍ഷത്തിന് ശേഷം; ‘ടൈഗര്‍ സിന്ദാ ഹെ’ ഫസ്റ്റ് ലുക്ക് 
BOLLYWOOD
BOLLYWOOD
സല്‍മാന്‍, കത്രീന.. അഞ്ച് വര്‍ഷത്തിന് ശേഷം; ‘ടൈഗര്‍ സിന്ദാ ഹെ’ ഫസ്റ്റ് ലുക്ക് 

സല്‍മാന്‍, കത്രീന.. അഞ്ച് വര്‍ഷത്തിന് ശേഷം; ‘ടൈഗര്‍ സിന്ദാ ഹെ’ ഫസ്റ്റ് ലുക്ക് 

അഞ്ച് വര്‍ഷത്തിനു ശേഷം സല്‍മാന്‍ ഖാനും കത്രീനയും വീണ്ടും ഒന്നിക്കുന്ന ‘ടൈഗര്‍ സിന്ദാ ഹെ’ എന്ന പുതുചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. സല്‍മാന്‍ ഖാനാണ് ചിത്രീകരണത്തിന്റെ ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ടൈഗര്‍ സിന്ദാ ഹെക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു എന്ന അടിക്കുറിപ്പോടെ സല്‍മാന്‍ ഖാന്‍ ചിത്രം പങ്കുവെച്ചത്.

ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന ചിത്രത്തിലെ റൊമാന്റിക് നിമിഷമാണ് സല്‍മാന്‍ പങ്കുവെച്ചത്. ചിത്രത്തിനു വേണ്ടി ഇരുവരും ഒന്നിച്ച റൊമാന്റിക് ഗാനം ഇതിനകം ചിത്രീകരിച്ചു കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അലി അബ്ബാസ് സഫര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2012 ല്‍ പുറത്തിറങ്ങിയ ‘എക് ത ടൈഗറി’ന്റെ രണ്ടാം ഭാഗമാണ് ചിത്രം. ഈ ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച അഭിനയിച്ചതും.

സിനിമയുടെ ചിത്രീകരണം ഓസ്ട്രേലിയയില്‍ പുരോഗമിക്കുകയാണ്. ആക്ഷന്‍ ചിത്രമായ ടൈഗര്‍ സിന്ദാ ഹെയില്‍ ചെന്നായക്കളോടൊപ്പമുള്ള സല്‍മാന്റെ ഫൈറ്റിംഗ് രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ഈ വര്‍ഷം ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും.