ഒരാഴ്ചകൊണ്ട് മുതല്‍മുടക്കിന്റെ അഞ്ചിരട്ടി! ഷാരൂഖും സല്‍മാനും വീണിടത്ത് ബോക്‌സ്ഓഫീസില്‍ അത്ഭുതംകാട്ടി അക്ഷയ്കുമാര്‍ 

August 18, 2017, 4:34 pm
ഒരാഴ്ചകൊണ്ട് മുതല്‍മുടക്കിന്റെ അഞ്ചിരട്ടി! ഷാരൂഖും സല്‍മാനും വീണിടത്ത് ബോക്‌സ്ഓഫീസില്‍ അത്ഭുതംകാട്ടി അക്ഷയ്കുമാര്‍ 
BOLLYWOOD

ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ ഇന്ന് നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവും വിശ്വാസമര്‍പ്പിക്കാവുന്ന താരങ്ങളിലൊരാളാണ് അക്ഷയ്കുമാര്‍. കഴിഞ്ഞവര്‍ഷം തീയേറ്ററുകളിലെത്തിയ 'എയര്‍ലിഫ്റ്റും' 'ഹൗസ്ഫുള്‍ 3'യും 'റുസ്ത'വുമൊക്കെ വിജയം കണ്ടെങ്കില്‍ ഈ വര്‍ഷവും അക്ഷയ്കുമാറിന് ബോക്‌സ്ഓഫീസില്‍ നല്ലകാലമാണെന്ന് തോന്നുന്നു. ശിവം നായര്‍ ചിത്രം 'നാം ശബാന' ഒഴിച്ചാല്‍ ഈ വര്‍ഷം തുടക്കത്തില്‍ അക്ഷയ്‌യുടേതായി വന്ന 'ജോളി എല്‍എല്‍ബി'യും വിജയമായിരുന്നു. 117 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ്.

ടോയ്‌ലറ്റ് ഏക് പ്രേം കഥ 
ടോയ്‌ലറ്റ് ഏക് പ്രേം കഥ 

വന്‍ ഹൈപ്പുമായെത്തിയ സല്‍മാന്‍, ഷാരൂഖ് ചിത്രങ്ങള്‍ (ട്യൂബ്‌ലൈറ്റ്, ജബ് ഹാരി മെറ്റ് സെജാല്‍) സമീപകാലത്ത് ബോക്‌സ്ഓഫീസില്‍ മൂക്കുംകുത്തി വീണിടത്ത് അക്ഷയ്കുമാറിന്റെ ഏറ്റവും പുതിയ ചിത്രവും മികച്ച പ്രതികരണം നേടുന്നു. ശ്രീ നാരായണ്‍ സിംഗ് സംവിധാനം ചെയ്ത് കഴിഞ്ഞ വാരം തീയേറ്ററുകളിലെത്തിയ 'ടോയ്‌ലറ്റ്: ഏക് പ്രേം കഥ'യ്ക്കാണ് പ്രേക്ഷകര്‍ പിന്തുണ നല്‍കുന്നത്. 18 കോടി മാത്രം മുതല്‍മുടക്കുള്ള ചിത്രം ഒരാഴ്ച കൊണ്ട് നേടിയത് 96.05 കോടി നെറ്റ്. അതായത് മുടക്കുമുതലിന്റെ അഞ്ചിരട്ടിയിലേറെ. അക്ഷയ്കുമാറിന്റെ മുന്‍ചിത്രങ്ങളായ 'ഗബ്ബര്‍ ഈസ് ബാക്ക്' (86 കോടി), 'സിംഗ് ഈസ് ബ്ലിങ്' (90.25 കോടി), 'ബേബി' (95.50) എന്നീ ചിത്രങ്ങളുടെ ആജീവനാന്ത കളക്ഷനെ ആദ്യവാരത്തില്‍ തന്നെ മറികടന്നു ചിത്രം. അക്ഷയ് കുമാറിന്റെ കരിയറിലെ എക്കാലത്തെയും വലിയ ആദ്യവാര കളക്ഷനുമാണ് 'ടോയ്‌ലറ്റ്' നേടിയത്.

ജബ് ഹാരി മെറ്റ് സെജാല്‍ 
ജബ് ഹാരി മെറ്റ് സെജാല്‍ 

അതേസമയം 'ടോയ്‌ലറ്റ്' എത്തുന്നതിന് ഒരാഴ്ചയും രണ്ട് ദിവസവും മുന്‍പെത്തിയ ഇംതിയാസ് അലിയുടെ ഷാരൂഖ് ഖാന്‍-അനുഷ്‌ക ശര്‍മ്മ ചിത്രം 'ജബ് ഹാരി മെറ്റ് സെജാല്‍' ഇതുവരെ നേടിയത് അക്ഷയ്കുമാര്‍ ചിത്രത്തേക്കാള്‍ കുറവാണ്. 61.88 കോടി മാത്രമാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍. ബോളിവുഡിന് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയുള്ള പ്രോജക്ടുകളിലൊന്നായിരുന്നു ഷാരൂഖ്-ഇംതിയാസ് അലി ചിത്രം.