ബോക്‌സ്ഓഫീസിലും മങ്ങിയോ ‘ട്യൂബ്‌ലൈറ്റ്’? സല്‍മാന്റെ ഈദ്‌റിലീസ് ആദ്യദിനം നേടിയത് 

June 24, 2017, 6:01 pm
ബോക്‌സ്ഓഫീസിലും മങ്ങിയോ ‘ട്യൂബ്‌ലൈറ്റ്’? സല്‍മാന്റെ ഈദ്‌റിലീസ് ആദ്യദിനം നേടിയത് 
BOLLYWOOD
BOLLYWOOD
ബോക്‌സ്ഓഫീസിലും മങ്ങിയോ ‘ട്യൂബ്‌ലൈറ്റ്’? സല്‍മാന്റെ ഈദ്‌റിലീസ് ആദ്യദിനം നേടിയത് 

ബോക്‌സ്ഓഫീസിലും മങ്ങിയോ ‘ട്യൂബ്‌ലൈറ്റ്’? സല്‍മാന്റെ ഈദ്‌റിലീസ് ആദ്യദിനം നേടിയത് 

ബോളിവുഡ് ബോക്‌സ്ഓഫീസില്‍ സല്‍മാന്‍ ഖാനോളം ക്രൗഡ്പുള്ളറായൊരു താരം ഇന്നില്ല തന്നെ. സല്‍മാന്‍ ഖാന്റെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ പലതും ഈദ് റിലീസുകളുമായിരുന്നു. 2012ല്‍ ഏക് ഥാ ടൈഗര്‍, 2014ല്‍ കിക്ക്, 2015ല്‍ ബജ്‌റംഗി ഭായ്ജാന്‍, കഴിഞ്ഞ വര്‍ഷമിറങ്ങിയ സുല്‍ത്താന്‍ അടക്കം എല്ലാ ചിത്രങ്ങളും ഈദ് റിലീസുകളായാണ് തീയേറ്ററുകളിലെത്തിയത്. അതിനാല്‍ത്തന്നെ 'ബജ്‌റംഗി ഭായ്ജാന്റെ'യും 'ഏക് ഥാ ടൈഗറി'ന്റെയും സംവിധായകന്‍ കബീര്‍ ഖാന്റെ സംവിധാനത്തില്‍ സല്‍മാന്‍ വീണ്ടും നായകനാകുന്ന 'ട്യൂബ്‌ലൈറ്റ്' ഒരു ഈദ് റിലീസായി തീയേറ്ററുകളിലെത്തുമ്പോള്‍ ബോക്‌സ്ഓഫീസിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. പക്ഷേ ആ പ്രതീക്ഷകള്‍ക്ക് കാര്യമായി മങ്ങലേറ്റെന്നാണ് ആദ്യദിവസത്തെ കളക്ഷന്‍ കണക്കുകള്‍ നല്‍കുന്ന സൂചന.

പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ കണക്ക് പ്രകാരം 21.15 കോടി മാത്രമാണ് ട്യൂബ്‌ലൈറ്റിന്റെ ആദ്യ ദിവസത്തെ ഇന്ത്യാ കളക്ഷന്‍. സല്‍മാന്റെ ഈദ് റിലീസുകളുടെ റിലീസ്ദിന കളക്ഷനില്‍ അഞ്ചാമത് മാത്രമാണ് 'ട്യൂബ്‌ലൈറ്റ്'. കഴിഞ്ഞ വര്‍ഷമിറങ്ങിയ 'സുല്‍ത്താന്‍' തന്നെയാണ് ആദ്യദിന കളക്ഷനില്‍ മുന്നില്‍. 36.54 കോടി. ഏക് ഥാ ടൈഗര്‍ 32.93 കോടിയും ബജ്‌റംഗി ഭായ്ജാന്‍ 27.25 കോടിയും കിക്ക് 26.40 കോടിയും ആദ്യദിനത്തില്‍ നേടിയിരുന്നു.

ട്യൂബ്‌ലൈറ്റ്‌ 
ട്യൂബ്‌ലൈറ്റ്‌ 

ഇന്ത്യന്‍ സിനിമാചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് 'ബാഹുബലി 2' ആദ്യദിനം നേടിയതിന്റെ പകുതി മാത്രമാണ് ട്യൂബ്‌ലൈറ്റിന് നേടാനായത്. 41 കോടിയായിരുന്നു ബാഹുബലി 2ന്റെ റിലീസ്ദിന ഇന്ത്യാ കളക്ഷന്‍. അതേസമയം ഈ വര്‍ഷം ഇതുവരെയിറങ്ങിയ ചിത്രങ്ങളില്‍ ബാഹുബലിക്ക് ശേഷം രണ്ടാമതുമാണ് സല്‍മാന്‍ ചിത്രം.

ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും സ്‌ക്രീനില്‍ ഒന്നിക്കുന്ന ചിത്രവുമാണ് 'ട്യൂബ്‌ലൈറ്റ്'. എന്നാല്‍ കിംഗ് ഖാന്‍ ചിത്രത്തില്‍ അതിഥിതാരമാണെന്ന് മാത്രം. വിനീത് ശ്രീനിവാസന്റെ 'തട്ടത്തിന്‍ മറയത്തി'ലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ഇഷ തല്‍വാറും സല്‍മാന്‍ ചിത്രത്തില്‍ അതിഥിതാരമായി എത്തുന്നുണ്ട്. അതിഥിയെങ്കിലും പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഇഷ അവതരിപ്പിക്കുന്നത്.