‘പദ്മാവതി’ സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കെതിരെ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് 

November 6, 2017, 1:29 pm
‘പദ്മാവതി’ സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കെതിരെ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് 
BOLLYWOOD
BOLLYWOOD
‘പദ്മാവതി’ സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കെതിരെ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് 

‘പദ്മാവതി’ സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കെതിരെ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് 

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയുന്ന ചിത്രം പദ്മാവതി ചിത്രീകരണ സമയം മുതൽ തന്നെ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. ഇപ്പോൾ പദ്മാവതിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. മറ്റു മതങ്ങൾ പരാമർശിച്ചു കൊണ്ട് ഒരു ചിത്രം എടുക്കാൻ സാധിക്കുമോ എന്നാണ് കേന്ദ്രമന്ത്രി ഉന്നയിക്കുന്ന ചോദ്യം.

സഞ്ജയ് ലീല ബൻസാലിക്കോ മറ്റേതെങ്കിലും വ്യക്തിക്കോ ഹിന്ദു മതമൊഴികെ മറ്റു മതങ്ങളെ ആസ്പദമാക്കി സിനിമ ചിത്രീകരിക്കാനോ അല്ലെങ്കിൽ ഒരു അഭിപ്രായം പറയാനോ ഉള്ള ചങ്കൂറ്റം ഉണ്ടോ എന്നാണ് അദ്ദേഹം വെല്ലുവിളിച്ചിരിക്കുന്നതു. അവർ ഹിന്ദു ഗുരുക്കന്മാരെ കുറിച്ചോ ദൈവങ്ങളെ കുറിച്ചോ മാത്രമാണ് ചിത്രങ്ങൾ എടുക്കുന്നത് എന്നും ഇത് ഇനി അനുവദിച്ചു കൊടുക്കാൻ ആകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ദീപിക പദുകോൺ, രൺവീർ സിംഗ്, ഷാഹിദ് കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ചിത്രം ഡിസംബർ ഒന്നിന് റിലീസ് ആകും.