‘വീര’ത്തിലെ ‘വിനായകം’ ബോളിവുഡിലേക്ക്; ‘ലാന്‍ഡ് ഓഫ് ലുങ്കി’യുമായി അക്ഷയ്കുമാര്‍

September 2, 2017, 11:24 am
‘വീര’ത്തിലെ ‘വിനായകം’ ബോളിവുഡിലേക്ക്; ‘ലാന്‍ഡ് ഓഫ് ലുങ്കി’യുമായി അക്ഷയ്കുമാര്‍
BOLLYWOOD
BOLLYWOOD
‘വീര’ത്തിലെ ‘വിനായകം’ ബോളിവുഡിലേക്ക്; ‘ലാന്‍ഡ് ഓഫ് ലുങ്കി’യുമായി അക്ഷയ്കുമാര്‍

‘വീര’ത്തിലെ ‘വിനായകം’ ബോളിവുഡിലേക്ക്; ‘ലാന്‍ഡ് ഓഫ് ലുങ്കി’യുമായി അക്ഷയ്കുമാര്‍

'വിവേകം' സംവിധായകന്‍ ശിവയും അജിത്ത്കുമാറും ആദ്യമായൊന്നിച്ച ചിത്രമാണ് 'വീരം'. വിനായകം എന്ന കഥാപാത്രത്തെയാണ് അജിത്ത് ചിത്രത്തില്‍ അവതരിപ്പിച്ചത്. നാല് അനുജന്മാരുള്ള, അവര്‍ക്കുവേണ്ടി എന്തുചെയ്യാനും മടിയില്ലാത്ത ചേട്ടന്‍.. ബോക്‌സ്ഓഫീസിലും മികച്ച നേട്ടമുണ്ടാക്കിയ 'വീരം' ഇപ്പോഴിതാ ബോളിവുഡിലേക്ക് എത്തുന്നു. സമീപകാലത്ത് തൊടുന്നതെല്ലാം പൊന്നാക്കുന്ന അക്ഷയ്കുമാറാണ് ചിത്രത്തില്‍ നായകന്‍.

ഇരട്ടസംവിധായകര്‍ സജിദ്-ഫര്‍ഹാദിലെ ഫര്‍ഹാദ് സാംജി സ്വതന്ത്രസംവിധായകനാവുകയാണ് ഈ പ്രോജക്ടിലൂടെ. കൗതുകമുള്ള പേരാണ് ചിത്രത്തിന് ഇട്ടിരിക്കുന്നത്. 'ലാന്‍ഡ് ഓഫ് ലുങ്കി' എന്നാണ് പേര്. സജിദുമായും പിന്നീട് സജിദ്-ഫര്‍ഹാദുമായും എട്ട് സിനിമകളില്‍ ഒന്നിച്ചിട്ടുണ്ട് അക്ഷയ്കുമാര്‍ ഇതുവരെ.

വീരത്തില്‍ അജിത്ത്കുമാര്‍ 
വീരത്തില്‍ അജിത്ത്കുമാര്‍ 

ഗ്രാമപശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ തമന്ന ഭാട്ടിയയായവും നായികയെന്നും കേള്‍ക്കുന്നു. 'വീരം' ഒറിജിനലിലും തമന്നയായിരുന്നു നായിക. റീമ കഹ്തിയുടെ 'ഗോള്‍ഡ്', ആര്‍.ബല്‍കിയുടെ 'പാഡ്മാന്‍' എന്നിവയാണ് അക്ഷയ്കുമാറിന്റെ നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമകള്‍. തമിഴ് അരങ്ങേറ്റചിത്രമായ ശങ്കറിന്റെ 2.0യുടെ പ്രൊമോഷനുകളിലേക്കും കടക്കാന്‍ ഒരുങ്ങുകയാണ് അക്ഷയ്.