തീക്ഷ്ണ ഭാവത്തോടെ വിദ്യാ ബാലന്റെ വേശ്യാലയ നടത്തിപ്പുകാരി; ‘ബീഗം ജാന്‍’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി 

March 7, 2017, 5:08 pm
തീക്ഷ്ണ ഭാവത്തോടെ വിദ്യാ ബാലന്റെ വേശ്യാലയ നടത്തിപ്പുകാരി; ‘ബീഗം ജാന്‍’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി 
BOLLYWOOD

സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജിയുടെ ബീഗം ജാന്‍ ആണിപ്പോള്‍ ബോളിവുഡില്‍ ട്രെന്‍ഡിങ്‌. പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയിരിക്കുകയാണ്. വേശ്യാലയം നടത്തിപ്പുകാരിയായി വിദ്യാ ബാലനാണ് ടൈറ്റില്‍ റോളില്‍. ചിത്രത്തിന്റ ഫസ്റ്റ് ലുക്കില്‍ തീക്ഷ്ണ ഭാവത്തോടെ ഹുക്ക വലിച്ചിരിക്കുകയാണ് വിദ്യാ ബാലന്‍. കസേരയോട് ചേര്‍ന്ന് തോക്കുമുണ്ട്. ബോളിവുഡിലെ മികച്ച മെത്തേഡ് ആക്ടറായാണ് വിദ്യാബാലന്‍ വിശേഷിപ്പിക്കപ്പെടുന്നത്. ശരീരഭാഷയിലെയും ഭാവത്തിലെയും കഥാപാത്രഭംഗി ഫസ്റ്റ് ലുക്കില്‍ കാണാം. 'എന്റെ ശരീരം, എന്റെ ആലയം, എന്റെ രാജ്യം, എന്റെ നിയമങ്ങള്‍' എന്നാണ് ചിത്രത്തിനൊപ്പമുള്ള വാചകം. വന്‍ പ്രതീക്ഷയാണ് ചിത്രം നല്‍കുന്നതെന്ന് ബോളിവുഡിലെ പ്രമുഖര്‍ ട്വീറ്റ് ചെയ്തു.

ശ്രീജിത്ത് മുഖര്‍ജിയുടെ തന്നെ ചിത്രമായ 'രാജ്കാഹിനി'യുടെ റീമേക്കാണ് ബീഗം ജാന്‍. ബംഹാളി ചിത്രമായ രാജ് കാഹിനിയില്‍ ബീഗം ജാനിനെ അവതരിപ്പിച്ചത് പ്രശസ്ത നടി റിതുപര്‍ണ സെന്‍ ഗുപ്തയാണ്. വിഭജനകാലത്തെ ബംഗാളായിരുന്നു രാജ് കാഹിനിയുടെ പശ്ചാത്തലം. ബീഗം ജാനിന്റെ പശ്ചാത്തലം വിഭജനകാലത്തെ ബംഗാളാണ്.

ബീഗം ജാന്‍ ആയി റിതുപര്‍ണ സെന്‍ഗുപ്ത  
ബീഗം ജാന്‍ ആയി റിതുപര്‍ണ സെന്‍ഗുപ്ത