ലൈംഗികത്തൊഴിലാളിയായി വിദ്യാബാലന്‍; ‘ബീഗം ജാന്‍’ ട്രെയ്‌ലര്‍ 

March 14, 2017, 6:16 pm
ലൈംഗികത്തൊഴിലാളിയായി വിദ്യാബാലന്‍; ‘ബീഗം ജാന്‍’ ട്രെയ്‌ലര്‍ 
BOLLYWOOD
BOLLYWOOD
ലൈംഗികത്തൊഴിലാളിയായി വിദ്യാബാലന്‍; ‘ബീഗം ജാന്‍’ ട്രെയ്‌ലര്‍ 

ലൈംഗികത്തൊഴിലാളിയായി വിദ്യാബാലന്‍; ‘ബീഗം ജാന്‍’ ട്രെയ്‌ലര്‍ 

വിഭജനകാലത്ത് ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ പെട്ടുപോകുന്ന ഒരു വേശ്യാഗൃഹം. അതിന്റെ നടത്തിപ്പുകാരിയായി തന്റേടിയായ ഒരുവള്‍. വിദ്യാബാലന്‍ ഏറെ പ്രതീക്ഷയോടെ സമീപിച്ച 'ബീഗം ജാനി'ന്റെ പ്ലോട്ട് ഇതാണ്. ബംഗാളി സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി.

ശ്രീജിത്ത് ബംഗാളിയില്‍ ഒരുക്കി, ദേശീയ അവാര്‍ഡിന് അര്‍ഹമായ 'രാജ്കഹിനി' എന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്കാണ് 'ബീഗം ജാന്‍'. വിദ്യയ്‌ക്കൊപ്പം അഭിനേതാക്കളുടെ പ്രഗത്ഭനിരയും പ്രേക്ഷകരുടെ പ്രതീക്ഷയേറ്റുന്നു. നസീറുദ്ദീന്‍ ഷാ, രജിത് കപൂര്‍, ആഷിഷ് വിദ്യാര്‍ഥി, ചങ്കി പാണ്ഡേ എന്നിവരൊക്കെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 14 റിലീസ്.