‘ഹൈദറി’ന് ശേഷം ഞെട്ടിക്കാന്‍ വിശാല്‍ ഭരദ്വാജ്; രണ്ടാംലോക മഹായുദ്ധകാലത്തെ ഇന്ത്യയുമായി ‘രംഗൂണ്‍’: ട്രെയ്‌ലര്‍

January 7, 2017, 6:45 pm
‘ഹൈദറി’ന് ശേഷം ഞെട്ടിക്കാന്‍ വിശാല്‍ ഭരദ്വാജ്; രണ്ടാംലോക മഹായുദ്ധകാലത്തെ ഇന്ത്യയുമായി ‘രംഗൂണ്‍’: ട്രെയ്‌ലര്‍
BOLLYWOOD

ആസ്വാദകരെയും നിരൂപകരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയ ചിത്രമായിരുന്നു വിശാല്‍ ഭരദ്വാജിന്റെ ഹൈദര്‍. ദേശീയ പുരസ്‌കാരങ്ങളുള്‍പ്പെടെ നിരവധി അവാര്‍ഡുകളും നേടിയെടുത്തു ചിത്രം. ഹൈദര്‍ പുറത്തിറങ്ങി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ പ്രേക്ഷകരെ ഞെട്ടിക്കാന്‍ വീണ്ടുമെത്തുകയാണ് വിശാല്‍ ഭരദ്വാജ്. രണ്ടാംലോക മഹായുദ്ധകാലത്തെ ഇന്ത്യയാണ് പശ്ചാത്തലം, പ്രധാനമായി ബോംബെയും. ഹൈദറില്‍ വിസ്മയിപ്പിച്ച ഷാഹിദ് കപൂര്‍ ഇത്തവണയുമുണ്ട്. ഒപ്പം കങ്കണ റണൗത്തും സെയ്ഫ് അലി ഖാനും.

വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സുമൊത്ത് സജിദ് നദിയാവാലയും വിശാല്‍ ഭരദ്വാജുമാണ് നിര്‍മ്മാണം. മാത്യു റോബിന്‍സിന്റെ കഥയ്ക്ക് അദ്ദേഹത്തോടൊപ്പം സെബ്രീന ധവാനും വിശാല്‍ ഭരദ്വാജും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പങ്കജ് കുമാര്‍ ഛായാഗ്രഹണം. വമ്പന്‍ ബജറ്റില്‍ വിഷ്വല്‍ എഫക്ട്‌സിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമ ദൃശ്യപരമായും മികച്ച നിലവാരം പുലര്‍ത്തുന്നതാണെന്ന് ട്രെയ്‌ലര്‍ ഉറപ്പുതരുന്നു. ഫെബ്രുവരി 24ന് റിലീസ്.