റിപ്പോര്‍ട്ടറുടെ മണ്ടന്‍ ചോദ്യത്തെ പൊളിച്ചടുക്കി ബാലതാരം, ചേര്‍ത്തുപിടിച്ച് സല്‍മാന്‍ ഖാന്‍ 

June 21, 2017, 4:42 pm
റിപ്പോര്‍ട്ടറുടെ മണ്ടന്‍ ചോദ്യത്തെ പൊളിച്ചടുക്കി ബാലതാരം, ചേര്‍ത്തുപിടിച്ച് സല്‍മാന്‍ ഖാന്‍ 
BOLLYWOOD
BOLLYWOOD
റിപ്പോര്‍ട്ടറുടെ മണ്ടന്‍ ചോദ്യത്തെ പൊളിച്ചടുക്കി ബാലതാരം, ചേര്‍ത്തുപിടിച്ച് സല്‍മാന്‍ ഖാന്‍ 

റിപ്പോര്‍ട്ടറുടെ മണ്ടന്‍ ചോദ്യത്തെ പൊളിച്ചടുക്കി ബാലതാരം, ചേര്‍ത്തുപിടിച്ച് സല്‍മാന്‍ ഖാന്‍ 

സല്‍മാന്‍ ഖാന്റെ പുതിയ റിലീസായി ട്യൂബ് ലൈറ്റ് ഈദിന് എത്തുകയാണ്. ബജ്‌റംഗി ഭായ്ജാന്‍ എന്നീ സിനിമയ്ക്ക് ശേഷം കബീര്‍ ഖാനും സല്‍മാന്‍ ഖാനും ഒരുമിക്കുന്ന ചിത്രവുമാണ് ട്യൂബ് ലൈറ്റ്. പ്രധാനമായും കാശ്മീരില്‍ ചിത്രീകരിച്ച സിനിമ നിര്‍മ്മിച്ചിരിക്കുന്നതും സല്‍മാന്‍ ഖാന്‍ ആണ്. ബജ്‌റംഗി ഭായ്ജാനില്‍ ഹര്‍ഷാലി മല്‍ഹോത്ര എന്ന കുസൃതിക്കുടുക്കയായ ബാലതാരമാണ് സല്ലുവിനൊപ്പം ഉണ്ടായിരുന്നത്. ട്യൂബ് ലൈറ്റില്‍ അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ സ്വദേശിയായ മാര്‍ടിന്‍ റേ ടാംഗുവാണ് സല്ലുവിനൊപ്പം അഭിനയിച്ചിരിക്കുന്നത്. മുംബൈയില്‍ വച്ചുള്ള വാര്‍ത്താ സമ്മേളനത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ മണ്ടന്‍ ചോദ്യവുമായി കുട്ടിയെ നേരിട്ടു.

ചുറുചുറുക്കോടെ സംസാരിക്കുന്ന മാര്‍ട്ടിന്‍ റേയോട് ആദ്യമായാണോ ഇന്ത്യ സന്ദര്‍ശിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. ചോദ്യം ആദ്യം മാര്‍ട്ടിന്‍ ടാംഗുവിന് പിടികിട്ടിയില്ല. തൊട്ടടുത്തിരുന്ന സല്‍മാന്‍ ഖാന് മുന്നിലെത്തിയ കുട്ടിക്ക് സല്ലു കാര്യം വിശദീകരിച്ചു. ആദ്യമായാണോ ഇന്ത്യയില്‍ എന്നാണ് ആ റിപ്പോര്‍ട്ടറുടെ ചോദ്യമെന്ന് സല്‍മാന്‍ ഖാന്‍. ഞാന്‍ ഇന്ത്യയിലാണല്ലോ ജീവിക്കുന്നത്, പിന്നെങ്ങനെ ആദ്യമായി ഇന്ത്യയിലേക്ക് വരുമെന്ന് പരിഹാസ ആംഗ്യത്തോടെ ടാംഗുവിന്റെ മറുപടിയെത്തി. കയ്യടിയോടെയാണ് ഉത്തരത്തെ സദസ്സ് സ്വീകരിച്ചത്. വേദിയില്‍ നിന്ന് കബീര്‍ ഖാനും ടാംഗുവിനായി കയ്യടിച്ചു. സല്ലുവാകട്ടെ ബാലതാരത്തെ ചേര്‍ത്തുനിര്‍ത്തി. മാര്‍ടിന്‍ റേ ടാംഗു
മാര്‍ടിന്‍ റേ ടാംഗു

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി ഇവിടെയുള്ളവരുടെ ദേശീയത ചോദ്യം ചെയ്യാന്‍ മുതിരുന്ന വംശീയ ബോധവുമാണ് റിപ്പോര്‍ട്ടറുടെതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും ഉയര്‍ന്നു. ചിത്രത്തിലെ നായിക സുസു ചൈനീസ് സ്വദേശിയാണ്. ബാലതാരം ചൈനീസ് സ്വദേശിയാണെന്ന് കരുതിയാണ് റിപ്പോര്‍ട്ടര്‍ ഇന്ത്യയില്‍ ആദ്യമാണോ എന്ന് ചോദിച്ചതെന്നും വിശദീകരണമുണ്ട്. തൊട്ടടുത്തിരുന്ന മാധ്യമപ്രവര്‍ത്തക തിരുത്തിയപ്പോള്‍ മുംബെയില്‍ ആദ്യമായാണോ വരുന്നതെന്ന് ചോദ്യം തിരുത്തി. എന്നാല്‍ മാര്‍ടിന്‍ റേ ടാംഗുവിന്റെ സ്മാര്‍ട്ട് മറുപടി ആദ്യ ചോദ്യത്തിനായിരുന്നു. വെള്ളിയാഴ്ച ട്യൂബ് ലൈറ്റ് തിയറ്ററുകളിലെത്തും.