എന്താണ് ‘ദംഗലി’ന് ശേഷമുള്ള ആമിര്‍ഖാന്‍ ചിത്രം, ‘സീക്രട്ട് സൂപ്പര്‍സ്റ്റാര്‍’?

January 22, 2017, 4:26 pm


എന്താണ് ‘ദംഗലി’ന് ശേഷമുള്ള ആമിര്‍ഖാന്‍ ചിത്രം, ‘സീക്രട്ട് സൂപ്പര്‍സ്റ്റാര്‍’?
BOLLYWOOD
BOLLYWOOD


എന്താണ് ‘ദംഗലി’ന് ശേഷമുള്ള ആമിര്‍ഖാന്‍ ചിത്രം, ‘സീക്രട്ട് സൂപ്പര്‍സ്റ്റാര്‍’?

എന്താണ് ‘ദംഗലി’ന് ശേഷമുള്ള ആമിര്‍ഖാന്‍ ചിത്രം, ‘സീക്രട്ട് സൂപ്പര്‍സ്റ്റാര്‍’?

ഇന്ത്യന്‍ സിനിമകളില്‍ എക്കാലത്തെയും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് ആമിര്‍ഖാന്റെ 'ദംഗല്‍'. യാഥാസ്ഥിതിക സമൂഹത്തിന്റെ എതിര്‍പ്പുകള്‍ മറികടന്ന് തന്റെ പെണ്‍മക്കളെ ഗുസ്തി പരിശീലിപ്പിച്ച് അന്തര്‍ദേശീയ മത്സരവേദികളില്‍ ജേതാക്കളായ മഹാവീര്‍സിങ് ഫോഗട്ടിന്റെ കഥയായിരുന്നു ദംഗല്‍. ചിത്രം ബോക്‌സ്ഓഫീസില്‍ വിജയം നേടിയതിനൊപ്പം മഹാവീറിനെ അവതരിപ്പിച്ച ആമിറും മഹാവീറിന്റെ മക്കളായ ഗീതയെയും ബബിതയെയും അവതരിപ്പിച്ച നടിമാരും നിരൂപകപ്രശംസയും നേടി. വളരെ ശ്രദ്ധിച്ചുമാത്രം പ്രോജക്ടുകള്‍ തെരഞ്ഞെടുക്കുന്നതിനാല്‍ ആമിര്‍ഖാന്‍ ഭാഗമാവുന്നു എന്നതിനാല്‍ മാത്രം ഒരു ചിത്രത്തിന് സവിശേഷശ്രദ്ധ ലഭിക്കാറുണ്ട്. 'ദംഗലി'ന് ശേഷം നടനായെത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണവും ആമിര്‍ഖാന്‍ തന്നെയാണ്.

'സീക്രട്ട് സൂപ്പര്‍സ്റ്റാര്‍' എന്ന 'ദംഗലി'ന് ശേഷമെത്തുന്ന ആമിര്‍ഖാന്‍ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞമാസം പുറത്തെത്തിയിരുന്നു. ആമിര്‍ഖാന്റെ മാനേജരായ അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദംഗലില്‍ ഗീതാ ഫോഗട്ടിന്റെ ചെറുപ്പം അവതരിപ്പിച്ച സൈറാ വസീം ആണ്. ലോകമറിയുന്ന ഗായികയാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയാണ് സൈറയുടെ കഥാപാത്രം. പക്ഷേ മകള്‍ അവളുടെ ആഗ്രഹത്തിന് പിന്നാലെ പോകുന്നതിനെ എതിര്‍ക്കുകയാണ് അച്ഛന്‍. തുടര്‍ന്ന് ഒരു ബുര്‍ഖയണിഞ്ഞ് ഇന്റര്‍നെറ്റിലൂടെ തന്റെ ഗാനങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് പെണ്‍കുട്ടി. ഒരു സംഗീതസംവിധായകന്റെ റോളിലാണ് ആമിര്‍ ചിത്രത്തില്‍ എത്തുന്നത്. നായകനല്ലെങ്കിലും അതിഥിതാരവുമല്ല ചിത്രത്തിലെ ആമിറിന്റെ കഥാപാത്രം.

അടുത്തടുത്ത ചിത്രങ്ങളില്‍ ആമിര്‍ ഒരേ അഭിനേത്രിയെ കാസ്റ്റ് ചെയ്യുന്നത് ആദ്യമായാണ്. 5,000 പെണ്‍കുട്ടികള്‍ക്ക് ഓഡിഷന്‍ നടത്തിയതിന് ശേഷമാണ് സൈറയെ സീക്രട്ട് സൂപ്പര്‍സ്റ്റാറിലെ പ്രധാന കഥാപാത്രമാവാന്‍ തെരഞ്ഞെടുത്തത്. ദംഗലിന്റെ വിജയത്തിന് ശേഷം ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തിയെ സന്തര്‍ശിച്ചതിന്റെ പേരില്‍ സൈറാ വസീം സോഷ്യല്‍ മീഡിയാ ആക്രമണത്തിന് വിധേയയായിരുന്നു. എന്നാല്‍ സൈറയ്ക്ക് പിന്തുണയുമായി ആമിര്‍ രംഗത്തെത്തിയിരുന്നു.