‘എന്നില്‍ ചൊരിഞ്ഞ സ്നേഹത്തിന് ആലിംഗനങ്ങള്‍’; ആരാധകര്‍ക്ക് നന്ദി അറിയിച്ച് പ്രഭാസ്  

May 7, 2017, 12:55 pm
‘എന്നില്‍ ചൊരിഞ്ഞ സ്നേഹത്തിന് ആലിംഗനങ്ങള്‍’; ആരാധകര്‍ക്ക് നന്ദി അറിയിച്ച് പ്രഭാസ്  
Celebrity Talk
Celebrity Talk
‘എന്നില്‍ ചൊരിഞ്ഞ സ്നേഹത്തിന് ആലിംഗനങ്ങള്‍’; ആരാധകര്‍ക്ക് നന്ദി അറിയിച്ച് പ്രഭാസ്  

‘എന്നില്‍ ചൊരിഞ്ഞ സ്നേഹത്തിന് ആലിംഗനങ്ങള്‍’; ആരാധകര്‍ക്ക് നന്ദി അറിയിച്ച് പ്രഭാസ്  

ചരിത്രം മാറ്റിയെഴുതി ബാഹുബലി രണ്ടാം ഭാഗം ജൈത്രയാത്ര തുടരവേ ആരാധകര്‍ക്ക് നന്ദി അറിയിച്ച് നടന്‍ പ്രഭാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തന്നോട് കാണിച്ച സ്‌നേഹത്തിന് ഓരോ ആരാധകര്‍ക്കും ആലിംഗനങ്ങള്‍ അര്‍പ്പിക്കുന്നതായി പ്രഭാസ് പറഞ്ഞു. താന്‍ അത്യന്തം സന്തോഷവാനാണ്. ബാഹുബലിയുടെ യാത്ര നീണ്ടതായിരുന്നു. തന്നെ വിശ്വസിച്ചതിനും ജീവിതകാലത്ത് ഒരിക്കല്‍ മാത്രം സാധ്യമാവുന്ന കഥാപാത്രം നല്‍കിയതിനും സംവിധായകന്‍ രാജമൗലിക്കും പ്രഭാസ് നന്ദി അറിയിച്ചു. രണ്ട് മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം ആരാധകര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് പോസ്റ്റ് മൂവായിരത്തോളം തവണ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.

ഇന്ത്യന്‍ സിനിമയിലെ എല്ലാ കളക്ഷന്‍ റെക്കോഡുകളും തിരുത്തിക്കുറിച്ച് ബാഹുബലി രണ്ടാം ഭാഗം പ്രദര്‍ശനം തുടരുകയാണ്. ബോക്‌സ് ഓഫീസില്‍ പത്താം ദിവസമെത്തുമ്പോള്‍ ബാഹുബലി നേടിയത് 1000 കോടി മറകടക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന റെക്കോഡാണ്.