രജനിയെയും അക്ഷയ്കുമാറിനെയും ആമിര്‍ കടത്തിവെട്ടി, ഇതാണ് ആ റെക്കോര്‍ഡ് തുക

March 22, 2017, 12:11 pm


രജനിയെയും അക്ഷയ്കുമാറിനെയും ആമിര്‍ കടത്തിവെട്ടി, ഇതാണ് ആ റെക്കോര്‍ഡ് തുക
Celebrity Talk
Celebrity Talk


രജനിയെയും അക്ഷയ്കുമാറിനെയും ആമിര്‍ കടത്തിവെട്ടി, ഇതാണ് ആ റെക്കോര്‍ഡ് തുക

രജനിയെയും അക്ഷയ്കുമാറിനെയും ആമിര്‍ കടത്തിവെട്ടി, ഇതാണ് ആ റെക്കോര്‍ഡ് തുക

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെയും ബോളിവുഡ് താരം അക്ഷയ്കുമാറും കൂട്ടുകെട്ടില്‍ എത്തുന്ന '2.0' എന്ന പുതുചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം റെക്കോര്‍ഡ് തുകയായ 110 കോടി രൂപയ്ക്കാണ് സീ നെറ്റ്‌വര്‍ക്ക്‌ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ഷങ്കറിന്റെ സംവിധാനത്തില്‍ തമിഴ്, തെലുങ്ക്, അക്ഷയ് കുമാര്‍ ഹിന്ദി പതിപ്പുകളില്‍ എത്തുന്ന 'എന്തിരന്റെ' രണ്ടാം ഭാഗമായ '2.0'ന്റെ സാറ്റലൈറ്റ് തുകയെ ആമിര്‍ ഖാന്‍ കടത്തിവെട്ടിയിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.

120 കോടി രൂപയ്ക്കാണ് ആമിര്‍ ഖാന്‍ നെറ്റ്ഫിക്‌സുമായി കരാര്‍ ഒപ്പുവെച്ചത്. ആമിര്‍ഖാന്റെ വരാനിരിക്കുന്ന സിനിമകളുടെ സാറ്റലൈറ്റ്, ഡിജിറ്റല്‍ അവകാശങ്ങളാണ് റെക്കോര്‍ഡ് തുകയ്ക്ക് നെറ്റ്ഫിക്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ആമിര്‍ഖാനുമായുള്ള കരാറിനു പിന്നാലെ ഷാരൂഖ് ഖാനുമായുള്ള മെഗാ കരാര്‍ ഒപ്പിടാനുള്ള ചര്‍ച്ചയിലാണ് കമ്പനി ഇപ്പോള്‍.

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ സിനിമാ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ആമിറിപ്പോള്‍. ബോക്‌സ് ഓഫീസില്‍ വന്‍ സ്വീകാര്യത ലഭിച്ച 'ദംഗല്‍' എന്ന ചിത്രത്തിലെ ആമിര്‍ ഖാന്റെ പ്രതിഫലം 175 കോടി രൂപയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ഡിസ്നി പിക്ചേഴ്സും യുടിവിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ആയതിനാല്‍ ചിത്രത്തില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലത്തിന് പുറമെ ലാഭത്തിന്റെ ഒരു വലിയ വിഹിതവും ആമിര്‍ സ്വന്തമാക്കി. വാര്‍ത്ത വെബ്സൈറ്റായ ഡിഎന്‍എയും റിപ്പോര്‍ട്ട് പ്രകാരം, ''35 കോടി പ്രതിഫലത്തിനു പുറമേ ലാഭത്തിന്റെ 33 ശതമാനവും റോയല്‍റ്റി വിഹിതത്തിന്റെ 33 ശതമാനവും കൂടിയാണ് ഈ 175 കോടി രൂപ. സാറ്റ്ലൈറ്റ് റൈറ്റിലൂടെ ലഭിക്കുന്ന തുകയുടെ ഒരു വലിയ പങ്കും ആമിറിന് ഭാവിയില്‍ ലഭിക്കും.''

Also Read: ഇതാണ്, ബോക്‌സ് ഓഫീസില്‍ 500 കോടി കടന്ന ‘ദംഗലി’ന് ആമിര്‍ഖാന്‍ വാങ്ങിയ പ്രതിഫലം