ഐശ്വര്യ റായിയെ സംരക്ഷിച്ച്  അഭിഷേക് ബച്ചന്‍; മോശം ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ക്ക് ശാസന

November 9, 2017, 6:14 pm
ഐശ്വര്യ റായിയെ സംരക്ഷിച്ച്   അഭിഷേക് ബച്ചന്‍; മോശം ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ക്ക് ശാസന
Celebrity Talk
Celebrity Talk
ഐശ്വര്യ റായിയെ സംരക്ഷിച്ച്   അഭിഷേക് ബച്ചന്‍; മോശം ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ക്ക് ശാസന

ഐശ്വര്യ റായിയെ സംരക്ഷിച്ച്  അഭിഷേക് ബച്ചന്‍; മോശം ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ക്ക് ശാസന

ഐശ്വര്യറായിയുടെ തെറ്റായ രീതിയിലുള്ള ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറെ അഭിഷേക് ബച്ചന്‍ ശകാരിക്കുന്ന രംഗം ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നു. ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ വീട്ടില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു ഫോട്ടോഗ്രാഫറുടെ പെരുമാറ്റത്തില്‍ അഭിഷേക് നീരസം പ്രകടിപ്പിച്ചത്.

മനീഷ് മല്‍ഹോത്രയുടെ വീട്ടില്‍ നിന്നും തിരിച്ച്‌പോകാനൊരുങ്ങുന്ന ഐശ്വര്യറായിയുടെയും അഭിഷേക് ബച്ചന്റെയും സമീപം ഫോട്ടോഗ്രാഫറുമാര്‍ തടിച്ച്കൂടുകയായിരു്ന്നു. ഐശ്വര്യയുടെ മോശപ്പെട്ട രീതിയിലുള്ള ഫോട്ടോയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അഭിഷേക് ബച്ചന്‍ ഫോട്ടോഗ്രാഫറെ ശകാരിക്കുകയും ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഐശ്വര്യ റായി ജിമ്മില്‍ പോകുന്നു എന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കും അഭിഷേക് ബച്ചന്‍ മറുപടി നല്‍കിയിരുന്നു. ആഷ് ജിമ്മില്‍ പോകറില്ലെന്നത് അടുപ്പമുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ജിമ്മില്‍ ഒരു ദിവസം പോലും പോകാറില്ല. ധൂം സിനിമയുടെ സമയത്ത് ഉദയ് ചോപ്രയും, ഋത്വികും ഞാനും നിര്‍ബന്ധിച്ചപ്പോള്‍ കുറച്ചു ദിവസം വന്നു. മകള്‍ക്കു വേണ്ടി എല്ലാം മാറ്റി വെയ്ക്കാനും തയ്യാറായ സൂപ്പര്‍ മോം തന്നെയാണ് ആഷ് എന്ന് അഭിഷേക് അഭിമാനത്തോടെ പറയുന്നു.