ലോകത്തേറ്റവും സുന്ദരികള്‍ ആസിഡ് ആക്രമണത്തിന് ഇരയായവരെന്ന് ഷാരൂഖ് ഖാന്‍; ‘താരപദവിക്ക് കടപ്പെട്ടിരിക്കുന്നത് സ്ത്രീകളോട്‌’ 

April 15, 2017, 2:00 pm
ലോകത്തേറ്റവും സുന്ദരികള്‍ ആസിഡ് ആക്രമണത്തിന് ഇരയായവരെന്ന് ഷാരൂഖ് ഖാന്‍; ‘താരപദവിക്ക് കടപ്പെട്ടിരിക്കുന്നത് സ്ത്രീകളോട്‌’ 
Celebrity Talk

ആസിഡ് ആക്രമണത്തിന് ഇരയായവരെ സഹായിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ഷാരൂഖ് ഖാന്‍. ലോകത്ത് ഏറ്റവും സുന്ദരികളായിട്ടുള്ളവര്‍ അവരാണ്. അവരെ സഹായിക്കണമെന്ന് അമേരിക്കയിലുള്ള എന്‍ആര്‍ഐ ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. മകള്‍ സുഹാന ഈ സംരഭവുമായി മുന്നോട്ട് പോകുമെന്നാണ് കരുതുന്നതെന്നും ഷാരൂഖ് പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോ ചലച്ചിത്രമേളയ്ക്കിടെ ഹോളിവുഡ് സംവിധായകന്‍ ബ്രെറ്റ് റാറ്റ്‌നറുമായുള്ള സംഭാഷണത്തിലാണ് ബോളിവുഡിന്റെ കിങ്ങ് ഖാന്‍ മനസ്സു തുറന്നത്.

സ്ത്രീകളുടെ അനുകമ്പ കൊണ്ടാണ് താന്‍ ഈ നിലയില്‍ എത്തിയതെന്നും ഷാരുഖ് പറഞ്ഞു. താരപദവിക്കും ജീവിത വിജയത്തിനും അമ്മ മുതല്‍ സഹോദരി വരെയും ഭാര്യ മുതല്‍ മകള്‍ വരെയുമുള്ള സ്ത്രീകളോട് കടപ്പെട്ടിരിക്കുന്നു.

ലോകത്തേറ്റവും സുന്ദരികളായ സ്ത്രീകളാണ് ആസിഡ് ആക്രമണത്തിന്റെ ഇരകള്‍. ആരും ഇങ്ങനെ ദ്രോഹിക്കപ്പെടരുത്. അവരെ സഹായിക്കുക എന്നതാണ് എന്റെ സ്വപ്നം. 
ഷാരൂഖ് ഖാന്‍  

ഹോളിവുഡ് സംവിധായകന്‍ ബ്രെറ്റ് റാറ്റ്‌നറുമായുള്ള സംഭാഷണം തമാശ നിറഞ്ഞതുമായിരുന്നു. ഷാരൂഖ് ഖാന്‍, കിങ് ഖാന്‍ വിളികള്‍ കൊണ്ട് ശബ്ദമുഖരിതമായിരുന്നു വേദി. ആരാധകരുടെ ആരവം നിര്‍ത്താനായി താന്‍ ‘റഷ് അവര്‍’ സിനിമാ പരമ്പരയുടെ സംവിധായകനാണെന്ന് റാറ്റ്‌നര്‍ക്ക് പറയേണ്ടി വന്നു. ഹെര്‍ക്കുലീസ്, എക്‌സ് മെന്‍-ലാസ്റ്റ് സ്റ്റാന്‍ഡ് ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയായ റാറ്റ്‌നര്‍ ഷാരൂഖിനെ ഹോളിവുഡിലേക്ക് ക്ഷണിക്കുകയും ചെയ്തു. താങ്കളെ വെച്ച് സിനിമ ചെയ്യാന്‍ ആത്യന്തം സന്തോഷവാനാണ്. താങ്കള്‍ക്ക് മികച്ചൊരു കഥാപാത്രം നല്‍കുമെന്ന് ഉറപ്പു നല്‍കുന്നതായും റാറ്റ്‌നര്‍ ഷാരൂഖിനോട് പറഞ്ഞു. അങ്ങനെയാണെങ്കില്‍ തനിക്കൊരു ഡാന്‍സ് രംഗം തരണമെന്നും അതാണ് ആരാധകര്‍ കാണാനിഷ്ടപ്പെടുന്നതെന്നും ഷാരൂഖ് തമാശയായി പറഞ്ഞു.