‘റോള്‍ ഓഫര്‍ ചെയ്ത് മലയാളി സംവിധായകന്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ചു’- കടുത്ത ആരോപണങ്ങളുമായി ഹിന്ദി സിനിമാ നടി

November 13, 2017, 11:33 am
‘റോള്‍ ഓഫര്‍ ചെയ്ത് മലയാളി സംവിധായകന്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ചു’- കടുത്ത ആരോപണങ്ങളുമായി ഹിന്ദി സിനിമാ നടി
Celebrity Talk
Celebrity Talk
‘റോള്‍ ഓഫര്‍ ചെയ്ത് മലയാളി സംവിധായകന്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ചു’- കടുത്ത ആരോപണങ്ങളുമായി ഹിന്ദി സിനിമാ നടി

‘റോള്‍ ഓഫര്‍ ചെയ്ത് മലയാളി സംവിധായകന്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ചു’- കടുത്ത ആരോപണങ്ങളുമായി ഹിന്ദി സിനിമാ നടി

മലയാള സിനിമാ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ദിവ്യാ ഉണ്ണി. സിനിമയില്‍ റോള്‍ തരാനെന്ന വ്യാജേന കൊച്ചിയിലെ ഹോട്ടല്‍ റൂമില്‍ വിളിച്ചു വരുത്തി കിടക്ക പങ്കിടണമെന്നും സിനിമയില്‍ കോംപ്രമൈസ് ചെയ്താലെ രക്ഷപ്പെടാന്‍ സാധിക്കുകയുള്ളുവെന്നും പറഞ്ഞന്ന് നടി ആരോപിക്കുന്നു. രണ്ടു വര്‍ഷം മുന്‍പ് നടന്ന സംഭവത്തെക്കുറിച്ച് നടി ഇന്നലെയാണ് മനസ്സ് തുറന്നത്. ഹോളിവുഡിലെ വെയ്ന്‍സ്‌റ്റൈന്‍ സംഭവവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.

മുംബൈ മലയാളിയാണ് ദിവ്യ. അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ല. രാജേഷ്പിള്ള ചിത്രം ട്രാഫിക് ഹിന്ദിയിലേക്ക് എത്തിയപ്പോള്‍ മനോജ് ബാജ്പെയ്‌ക്കൊപ്പം ഇവര്‍ അഭിനയിച്ചിട്ടുണ്ട്. മലയാള നടി ദിവ്യാ ഉണ്ണിയുമായി പേരിന് സാമ്യമുള്ളതിനാല്‍ പലരും അങ്ങനെ തെറ്റിദ്ധരിക്കുന്നുണ്ട്. മനോജ് ബാജ്‌പെയിയുടെ ഭാര്യയായിട്ടാണ് ദിവ്യ ട്രാഫിക്കില്‍ അഭിനയിച്ചത്.

നടിമാരെ രാത്രിയില്‍ ഹോട്ടലുകളില്‍ വിളിച്ച് സംവിധായകര്‍ ലൈംഗിക ആവശ്യങ്ങള്‍ ഉന്നയിക്കാറുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും

എനിക്ക് ഭയമില്ലായിരുന്നു. കാരണം അദ്ദേഹം അറിയപ്പെടുന്നൊരു സംവിധായകനാണ്. മനസില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാന്‍ അയാളെ കാണാന്‍ പോയത്. രാത്രി 9 മണിക്കാണെങ്കിലും, മറ്റൊരാളുടെ ശുപാര്‍ശയിലാണ് കൂടിക്കാഴ്ച എന്നതിനാല്‍ ഭയക്കേണ്ട കാര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നിട്ട് അയാള്‍ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല'.-ദിവ്യ പറഞ്ഞു.

സംവിധായകനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താനോ ഏതു സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് നടന്നതെന്നോ ദിവ്യ വെളിപ്പെടുത്തിയിട്ടില്ല. ദേശീയ പുരസ്‌ക്കാരം ഉള്‍പ്പെടെ നേടിയിട്ടുള്ള പ്രമുഖനായ സംവിധായകന്‍ എന്ന് മാത്രമാണ് ദിവ്യ പറഞ്ഞത്.