ഇന്നസെന്റിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് നടി രഞ്ജിനി, അമ്മ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യം 

July 6, 2017, 4:09 pm
 ഇന്നസെന്റിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് നടി രഞ്ജിനി, അമ്മ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യം 
Celebrity Talk

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ലോക്‌സഭാംഗവും അമ്മ പ്രസിഡന്റുമായ ഇന്നസെന്റിനെതിരെ നടി രഞ്ജിനി. ഓരോ ദിവസവും സിനിമാ മേഖലയിലെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന ഇന്നസെന്റ് താരസംഘടനയുടെ അധ്യക്ഷ പദവി ഒഴിയണമെന്നാണ് രഞ്ജിനിയുടെ ആവശ്യം. ഒരു രാഷ്ട്രീയക്കാരന്റെ ഗുണങ്ങളൊന്നും ഇല്ലെന്ന് ഇന്നസെന്റെ തെളിയിച്ചിരിക്കുകയാണെന്നും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്നസെന്റിനെതിരെ ക്രിമിനല്‍ കേസെടുക്കമെന്നാണ് ഡിജിപിയോടും സംസ്ഥാന വനിതാ കമ്മീഷനോടും പറയാനുള്ളതെന്നും രഞ്ജിനി.

താരങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ട സംഘടനയുടെ തലപ്പത്തിരുന്ന് സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുകയാണ് ജനപ്രതിനിധി കൂടിയായ ഇദ്ദേഹം. സ്ത്രീകളെ ബഹുമാനിക്കണമെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ സ്ത്രീകളെ അവഹേളിക്കുന്ന ഇത്തരം രാഷ്ട്രീയക്കാര്‍ ഇവിടെ നിലനില്‍ക്കുന്നു. ലൈംഗികതയെക്കുറിച്ചുള്ള സ്വന്തം നിലപാടും ഒരു പദവിയില്‍ ഇരിക്കാനുള്ള അയോഗ്യതയും വ്യക്തമാക്കിയ സാഹചര്യത്തില്‍ അമ്മയുടെ അധ്യക്ഷ പദവി ഇന്നസെന്റ് ഒഴിയണമെന്നും രഞ്ജിനി.

സിനിമയിലെ മോശപ്പെട്ട സ്ത്രീകള്‍ കിടക്ക പങ്കിട്ടെന്ന് വരും എന്നായിരുന്നു അമ്മ പ്രസിഡണ്ട് ഇന്നസെന്റിന്റെ പരാമര്‍ശം.ഇതിനെ വിമര്‍ശിച്ച് നടി റിമാ കല്ലിങ്കലും ആനി രാജയും സംവിധായകന്‍ വിനയനും രംഗത്ത് വന്നിരുന്നു.