‘സര്‍ക്കാര്‍ ചെയ്യുന്നതില്‍ കൂടുതല്‍ അമ്മ ചെയ്യുന്നുണ്ട്’; പൊതുജനം താരസംഘടനയെപ്പറ്റി ഇത്ര വിഷമിക്കേണ്ടതില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

August 12, 2017, 10:36 am

‘സര്‍ക്കാര്‍ ചെയ്യുന്നതില്‍ കൂടുതല്‍ അമ്മ ചെയ്യുന്നുണ്ട്’; പൊതുജനം താരസംഘടനയെപ്പറ്റി ഇത്ര വിഷമിക്കേണ്ടതില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍
Celebrity Talk

സര്‍ക്കാര്‍ ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ സഹായങ്ങള്‍ താരസംഘടനയായ അമ്മ ചെയ്യുന്നുണ്ടെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മാധ്യമം ദിനപത്രത്തിലെ ശബ്ദരേഖയെന്ന കോളത്തിലാണ് അടൂരിന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. അമ്മ നടന്മാരും നടിമാരും മാത്രമുള്‍പ്പെടുന്ന ഒരു സ്വകാര്യ സംഘടനയാണ്.

അമ്മയെപ്പറ്റി പൊതുജനം ഇത്രക്ക് വിഷമിക്കേണ്ടതില്ല. ജനങ്ങളുടെ സംഭാവന വാങ്ങിയോ, സര്‍ക്കാരിന്റെ ഗ്രാന്റ് വാങ്ങിയോ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല. അവശതയുളള അഭിനേതാക്കളെ സഹായിക്കാനും മറ്റുമുളളതാണ്. സര്‍ക്കാര്‍ ചെയ്യുന്നതില്‍ കൂടുതല്‍ അമ്മ ചെയ്യുന്നുണ്ടെന്നും അടൂര്‍ വ്യക്തമാക്കുന്നു.