‘എളുപ്പമായിരുന്നില്ല ആ നിമിഷങ്ങള്‍’; വിവാഹമോചനം വേദന നിറഞ്ഞതായിരുന്നുവെന്ന് അമല പോള്‍ 

September 9, 2017, 3:01 pm
‘എളുപ്പമായിരുന്നില്ല ആ നിമിഷങ്ങള്‍’; വിവാഹമോചനം വേദന നിറഞ്ഞതായിരുന്നുവെന്ന് അമല പോള്‍ 
Celebrity Talk
Celebrity Talk
‘എളുപ്പമായിരുന്നില്ല ആ നിമിഷങ്ങള്‍’; വിവാഹമോചനം വേദന നിറഞ്ഞതായിരുന്നുവെന്ന് അമല പോള്‍ 

‘എളുപ്പമായിരുന്നില്ല ആ നിമിഷങ്ങള്‍’; വിവാഹമോചനം വേദന നിറഞ്ഞതായിരുന്നുവെന്ന് അമല പോള്‍ 

സംവിധായകന്‍ എ.എല്‍.വിജയ്‌യുമായുള്ള വിവാഹമോചനം ഏറെ വേദന നല്‍കിയതായിരുന്നെന്ന് അമല പോള്‍. വിവാഹ മോചനം നല്ലതോ ചീത്തയോ എന്നൊന്നും നിര്‍വചിക്കാന്‍ എനിക്കാകില്ല. എന്നെ സംബന്ധിച്ച് വിവാഹ മോചനം ഒരുപാട് വേദനകള്‍ നിറഞ്ഞതായിരുന്നുവെന്ന് അമല പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമലയുടെ വെളിപ്പെടുത്തല്‍.

എളുപ്പമായിരുന്നില്ല ആ നിമിഷങ്ങള്‍. വിവാഹ ജീവിതത്തില്‍ ഞാനും വിജയും ഒരുപാട് വിഷമം നിറഞ്ഞ ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോഴും. ഞങ്ങള്‍ രണ്ടുപേരും സിനിമയില്‍ നിന്നുള്ളവരായതിനാല്‍ അതത്ര എളുപ്പമല്ലായിരുന്നു. ഒരുപാട് പേര്‍ ഞങ്ങളുടെ വിഷയത്തില്‍ ആവശ്യമില്ലാതെ ഇടപ്പെട്ടു. ജീവിതത്തിന്റെ നല്ലവശം നോക്കി കാണാനാണ് എനിക്കിഷ്ടം. അതുകൊണ്ട് എല്ലാ പ്രശ്നങ്ങളെയും മറികടന്ന് മുന്നോട്ട് പോകുന്നു
അമല പറഞ്ഞു.

തുറന്ന അഭിപ്രായപ്രകടനങ്ങള്‍ക്കൊപ്പം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍വഴി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ കാരണവും അമല പോള്‍ സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. പുതിയ ചിത്രമായ തിരുട്ടുപയലേ 2 ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഏറെ ആഘോഷിക്കുതിനൊപ്പം വിമര്‍ശിക്കപ്പെടുകയും ചെയ്തു. എന്നാല്‍ വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്ന് അമല വ്യക്തമാക്കുന്നു. മറ്റുള്ളവരുടെ സര്‍ഗത്മകതയെ ചിലര്‍ അംഗീകരിക്കില്ല. ട്വിറ്റര്‍ പോലുള്ള മാധ്യമങ്ങള്‍ ഇക്കൂട്ടര്‍ മോശം കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുക. ഇതൊന്നും ഗൗനിക്കേണ്ടതില്ലെന്നും അമല കൂട്ടിച്ചേര്‍ത്തു.