ബച്ചന്‍ മാസ് അല്ല, മരണമാസ്സാണ്; വാരിയെല്ലിന് പരിക്കേറ്റിട്ടും കട്ട് പറയാതെ ബിഗ് ബി 

August 12, 2017, 5:47 pm
ബച്ചന്‍ മാസ് അല്ല, മരണമാസ്സാണ്; വാരിയെല്ലിന് പരിക്കേറ്റിട്ടും കട്ട് പറയാതെ ബിഗ് ബി 
Celebrity Talk
Celebrity Talk
ബച്ചന്‍ മാസ് അല്ല, മരണമാസ്സാണ്; വാരിയെല്ലിന് പരിക്കേറ്റിട്ടും കട്ട് പറയാതെ ബിഗ് ബി 

ബച്ചന്‍ മാസ് അല്ല, മരണമാസ്സാണ്; വാരിയെല്ലിന് പരിക്കേറ്റിട്ടും കട്ട് പറയാതെ ബിഗ് ബി 

ഇന്ത്യന്‍ സിനിമയില്‍ യുവ താരങ്ങള്‍ക്ക് വലിയ മാതൃകയാക്കാന്‍ പറ്റിയ താരമാണ് അമിതാഭ് ബച്ചന്‍. സിനിമയോടുള്ള ആത്മാര്‍ത്ഥയില്‍ ബോളിവുഡില്‍ ഏത് തലമുറയെയും പിന്നിലാക്കുകയാണ് ബിഗ് ബി. തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ബച്ചന് വാരിയെല്ലിന് പരിക്കേറ്റു. എന്നിട്ടും പരിക്ക് അവഗണിച്ച് ഷൂട്ടിങ് മുടക്കാതെ ബച്ചന്‍ അഭിനയം തുടര്‍ന്നു. വാരിയെല്ലിന്റെ വലതു ഭാഗത്തേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ആദ്യമായല്ല ഷൂട്ടിങിനിടെ ബച്ചന് പരിക്കേല്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ടീനിന്റെ ചിത്രീകരണത്തിനിടയിലും ബച്ചന് വാരിയെല്ലിന് പരിക്കേറ്റിരുന്നു. 1983ല്‍ കൂലിയെന്ന ചിത്രത്തില്‍ ഒരു സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ബച്ചന്‍ ഏറെക്കാലത്തെ ചികിത്സയ്ക്കുശേഷമാണ് ജീവിതത്തിലേയ്ക്കും സിനിമയിലേയ്ക്കും തിരിച്ചെത്തിയത്.

ആമിര്‍ ഖാന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും മൂക്കുത്തിയും കമ്മലുമൊക്കെ ചേരുമെന്ന് തെളിയിച്ച ചിത്രത്തിലെ ആമിറിന്റെ സ്‌റ്റൈല്‍ തരംഗമായിരുന്നു. തിരക്കഥാകൃത്ത് എന്ന നിലയില്‍ പ്രശസ്തനായ വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാള്‍ട്ടയിലാണ് ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചത്.