ഇപ്പോഴും ‘ആംഗ്രി യംഗ് മാന്‍’ തന്നെ; സഞ്ജീറിന്റെ 44ാം വര്‍ഷത്തില്‍ ‘സര്‍ക്കാര്‍ 3’യെക്കുറിച്ച് ബിഗ് ബി 

May 11, 2017, 6:09 pm
ഇപ്പോഴും ‘ആംഗ്രി യംഗ് മാന്‍’ തന്നെ; സഞ്ജീറിന്റെ 44ാം വര്‍ഷത്തില്‍ ‘സര്‍ക്കാര്‍ 3’യെക്കുറിച്ച് ബിഗ് ബി 
Celebrity Talk

അമിതാഭ് ബച്ചന് തിരശ്ശീലയില്‍ 'ക്ഷോഭിക്കുന്ന യൗവനം' എന്ന പ്രതിച്ഛായ നേടിക്കൊടുത്ത ചിത്രമാണ് 1973ല്‍ പുറത്തിറങ്ങിയ 'സഞ്ജീര്‍'. അത്രകാലവും പ്രണയചിത്രങ്ങള്‍ വാണിരുന്ന ബോളിവുഡിന്റെ തിരശ്ശീല ആക്ഷനിലേക്ക് ചുവട് മാറ്റിയ ചിത്രവുമായിരുന്നു അത്. ഇന്‍സ്‌പെക്ടര്‍ വിജയ് ഖന്ന എന്ന കഥാപാത്രമായി ബച്ചന്‍ എത്തിയപ്പോള്‍ ജയ ബാധുരി, ഓംപ്രകാശ്, രാം സേഥി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളോട് പൊതുജനത്തിനുണ്ടായിരുന്ന പ്രതിഷേധം ബച്ചന്റെ നായകന്‍ ശക്തമായി പ്രതിഫലിപ്പിച്ചപ്പോള്‍ ബോക്‌സ്ഓഫീസിലും വന്‍ വിജയമായി ചിത്രം. തുടര്‍ന്ന് ഇന്ത്യന്‍ തിരശ്ശീലയിലെ 'ആംഗ്രി യംഗ് മാനാ'യി ബച്ചന്‍ പല ചിത്രങ്ങളിലൂടെ സാന്നിധ്യമുറപ്പിച്ചു. 1973 മെയ് 11നാണ് 'സഞ്ജീര്‍' തീയേറ്ററുകളിലെത്തിയത്. ഇന്നേയ്ക്ക് 44 വര്‍ഷം. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷവും സ്‌ക്രീനിലെ തന്റെ കഥാപാത്രങ്ങളുടെ 'ക്ഷോഭ'ത്തിന് കുറവൊന്നുമില്ലെന്ന് പറയുകയാണ് അമിതാഭ് ബച്ചന്‍.

'സഞ്ജീര്‍' പുറത്തിറങ്ങി 44 വര്‍ഷം പിന്നിടുന്നതിന്റെ പിറ്റേദിവസം താന്‍ കൂടുതല്‍ 'ക്ഷോഭ'ത്തോടെ സ്‌ക്രീനിലെത്തുമെന്ന് പറയുകയാണ് ബിഗ് ബി. രാം ഗോപാല്‍ വര്‍മ്മയുടെ 'സര്‍ക്കാര്‍ 3' വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായി ട്വിറ്ററിലൂടെയാണ് അമിതാഭ് ബച്ചന്റെ അഭിപ്രായപ്രകടനം.

ആക്ഷന്‍ രംഗങ്ങളും അമിതാഭിന്റെ ചടുലമായ സംഭാഷണങ്ങളുംകൊണ്ട് ശ്രദ്ധേയമായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍. മനോജ് വാജ്‌പേയ്‌യും ജാക്കി ഷ്രോഫും യാമി ഗൗതവും റോണിത് റോയ്‌യുമാണ് മറ്റ് പ്രധാന താരങ്ങള്‍.