നിഹലാനി തെറിച്ചതിന്റെ ആഹ്ലാദം എങ്ങനെ പങ്കുവെക്കും? അനുരാഗ് കാശ്യപിന്റെ പ്രതികരണം 

August 12, 2017, 11:53 am
നിഹലാനി തെറിച്ചതിന്റെ ആഹ്ലാദം എങ്ങനെ പങ്കുവെക്കും? അനുരാഗ് കാശ്യപിന്റെ പ്രതികരണം 
Celebrity Talk
Celebrity Talk
നിഹലാനി തെറിച്ചതിന്റെ ആഹ്ലാദം എങ്ങനെ പങ്കുവെക്കും? അനുരാഗ് കാശ്യപിന്റെ പ്രതികരണം 

നിഹലാനി തെറിച്ചതിന്റെ ആഹ്ലാദം എങ്ങനെ പങ്കുവെക്കും? അനുരാഗ് കാശ്യപിന്റെ പ്രതികരണം 

സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷസ്ഥാനത്തുനിന്ന് പഹ്‌ലാജ് നിഹലാനി തെറിച്ചതില്‍ ഏറ്റവുമധികം സന്തോഷിക്കുന്ന സംവിധായകന്‍ ആരായിരിക്കും? ആഹ്ലാദത്തിന്റെ അളവുകോല്‍ ആപേക്ഷികമാണെങ്കിലും ഈ വാര്‍ത്തയില്‍ ഏറ്റവുമധികം സന്തോഷിക്കുന്നൊരാള്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപ് ആയിരിക്കുമെന്ന് അനുമാനിക്കുന്ന ഒരാളെ കുറ്റംപറയാനാവില്ല. അനുരാഗ് കാശ്യപിന്റെ സിനിമകള്‍ മാത്രമല്ല നിഹലാനി ചെയര്‍മാനായിരുന്ന സമയത്ത് ബുദ്ധിമുട്ടുകള്‍ നേരിട്ടത്. പക്ഷേ എണ്ണത്തില്‍ കൂടുതല്‍ സിനിമകള്‍ അനുരാഗ് ഏതെങ്കിലുമൊക്കെ തരത്തില്‍ ബന്ധപ്പെട്ട സിനിമകളാവും.

അനുരാഗ് സംവിധാനം ചെയ്ത 'ബോംബെ വെല്‍വെറ്റി'ലെ 'ബോംബെ' നീക്കണമെന്നായിരുന്നു നിഹലാനി ചെയര്‍മാനായ ബോര്‍ഡിന്റെ നിര്‍ദേശം. ഒപ്പം 'എ' സര്‍ട്ടിഫിക്കറ്റും നല്‍കി. എന്നാല്‍ റിവൈസിംഗ് കമ്മിറ്റിയെ സമീപിച്ച സംവിധായകന്‍ ചുരുക്കം എഡിറ്റുകള്‍ വഴി 'യു/എ' സര്‍ട്ടിഫിക്കറ്റ് നേടിയെടുത്തു. പേരിലെ 'ബോംബെ' നിലനിര്‍ത്താനുമായി അദ്ദേഹത്തിന്. നിര്‍മ്മാണ പങ്കാളിയായിരുന്ന 'എന്‍എച്ച് 10', 'ഉഡ്താ പഞ്ചാബ്' എന്നീ സിനിമകള്‍ക്കും നിഹലാനി പുറപ്പെടുവിച്ച തിട്ടൂരങ്ങളെ നേരിടേണ്ടിവന്നു.

നിഹലാനി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കംചെയ്യപ്പെട്ടതിനെക്കുറിച്ച് എവിടെയും വാക്കാല്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ അനുരാഗ് പ്രതികരിക്കാതിരുന്നില്ല. നിഹലാനി പോയതിന്റെ ആഹ്ലാദം പ്രകടിപ്പിച്ച് പ്രത്യക്ഷപ്പെട്ട ചില ട്രോളുകള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് അദ്ദേഹം.