പ്രഭാസുമായി ചേര്‍ത്ത് പ്രണയഗോസിപ്പ്, അനുഷ്‌കയുടെ അസിസ്റ്റന്റിന് പണി പോയി    

May 16, 2017, 1:35 pm
 പ്രഭാസുമായി ചേര്‍ത്ത് പ്രണയഗോസിപ്പ്, അനുഷ്‌കയുടെ അസിസ്റ്റന്റിന് പണി പോയി     
Celebrity Talk
Celebrity Talk
 പ്രഭാസുമായി ചേര്‍ത്ത് പ്രണയഗോസിപ്പ്, അനുഷ്‌കയുടെ അസിസ്റ്റന്റിന് പണി പോയി     

പ്രഭാസുമായി ചേര്‍ത്ത് പ്രണയഗോസിപ്പ്, അനുഷ്‌കയുടെ അസിസ്റ്റന്റിന് പണി പോയി    

ബ്രഹ്മാണ്ഡചിത്രം ബാഹുബലി ചരിത്ര വിജയത്തിനുശേഷം പ്രേക്ഷകരുടെ ഇഷ്ടജോഡികളായി മാറിയിരിക്കുകയാണ് പ്രഭാസും അനുഷ്‌കയും. സിനിമാവിശേഷങ്ങള്‍ക്കപ്പുറം ഇരുവരെക്കുറിച്ചുമുള്ള പ്രണയ ഗോസിപ്പാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചാവിഷയം. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അനുഷ്‌ക ഷെട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിനെ പിരിച്ചുവിട്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ബാഹുബലിയും ദേവസേനയും യഥാര്‍ത്ഥ ജീവിതത്തിലും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടാവുമെന്നുമൊക്കെയായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. അനുഷ്‌കയുടെ ഔദ്യോഗികവൃത്തങ്ങളില്‍ നിന്നാണ് ഈ വാര്‍ത്ത വന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത്തരം വാര്‍ത്തകള്‍ വെറും കിവദന്തി മാത്രമാണെന്നും പബ്ലിസിറ്റിയ്ക്ക് വേണ്ടി അനുഷ്‌കയുടെ പേഴ്സണല്‍ സെക്രട്ടറിയാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് നടി ഉടന്‍ തന്നെ ജീവനക്കാരനെ പിരിച്ചുവിടുകയായിരുന്നു.

നേരത്തെയും നാഗാര്‍ജ്ജുന, ആര്യ, റാണ ദാഗുബതു തുടങ്ങി പല നടന്മാരുടെയും സംവിധായകരുടെയും പേരിനൊപ്പം അനുഷ്‌കയുടെ പേരും കൂട്ടിച്ചേര്‍ത്ത് വ്യാജവാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ഇത്തവണ മാധ്യമങ്ങള്‍ ഒന്നടങ്കം അത് ഏറ്റെടുക്കുകയായിരുന്നു. മിര്‍ച്ചി, ബില്ല എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ തന്നെ അനുഷ്‌കയും പ്രഭാസും തമ്മിലുള്ള പ്രണയ ഗോസിപ്പുകള്‍ പ്രചരിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ ഇരുവരും വാര്‍ത്ത നിഷേധിക്കുകയും ചെയ്തു. ‘ബാഹുബലി: ദ കണ്‍ക്ലൂഷന്‍’ ബ്രഹ്മാണ്ഡ വിജയമായതിന് ശേഷം വീണ്ടും ആ പ്രണയ ഗോസിപ്പ് ശക്തി പ്രാപിക്കുകയായിരുന്നു.