ബാലഗോകുലം ശോഭായാത്രയില്‍ കൊടിയേന്തി അനുശ്രീ

September 13, 2017, 2:33 pm
ബാലഗോകുലം ശോഭായാത്രയില്‍ കൊടിയേന്തി അനുശ്രീ
Celebrity Talk
Celebrity Talk
ബാലഗോകുലം ശോഭായാത്രയില്‍ കൊടിയേന്തി അനുശ്രീ

ബാലഗോകുലം ശോഭായാത്രയില്‍ കൊടിയേന്തി അനുശ്രീ

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ആര്‍എസ്എസിന്റെ ബാലസംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച 'ശോഭായാത്ര'യില്‍ പതാകയേന്തി നടി അനുശ്രീ. സ്വന്തം നാടായ പത്തനാപുരം കമുകുംചേരിയില്‍ നടന്ന ശോഭായാത്രയിലാണ് ബാലഗോകുലത്തിന്റെ പതാകയേന്തി അനുശ്രീ എത്തിയത്. ബാലഗോകുലത്തിന്റെ വേദികളില്‍ മുന്‍പും പങ്കെടുത്തിട്ടുള്ള അനുശ്രീ സംഘടനയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.

ശ്രീകൃഷ്ണജയന്തിദിനത്തില്‍ സിപിഎമ്മിന്റെ ബാലസംഘടനയായ 'ബാലസംഘ'ത്തിന്റെ നേതൃത്വത്തിലും കേരളത്തില്‍ അങ്ങോളമിങ്ങോളം ഘോഷയാത്രകള്‍ സംഘടിപ്പിച്ചിരുന്നു. 'ഓണോത്സവങ്ങളുടെ സമാപനം, ഒരുമയുടെ മഹോത്സവം' എന്നീ ബാനറുകളുമായായിരുന്നു ബാലസംഘത്തിന്റെ ഘോഷയാത്രകള്‍.