‘പത്മരാജന്റെ കഥാപാത്രമെന്ന് കേട്ടപ്പോഴേ ത്രില്ലടിച്ചു’; കാറ്റിലെ ‘നൂഹു കണ്ണി’നെക്കുറിച്ച് ആസിഫ് അലി 

August 8, 2017, 2:55 pm
‘പത്മരാജന്റെ കഥാപാത്രമെന്ന് കേട്ടപ്പോഴേ ത്രില്ലടിച്ചു’; കാറ്റിലെ ‘നൂഹു കണ്ണി’നെക്കുറിച്ച് ആസിഫ് അലി 
Celebrity Talk
Celebrity Talk
‘പത്മരാജന്റെ കഥാപാത്രമെന്ന് കേട്ടപ്പോഴേ ത്രില്ലടിച്ചു’; കാറ്റിലെ ‘നൂഹു കണ്ണി’നെക്കുറിച്ച് ആസിഫ് അലി 

‘പത്മരാജന്റെ കഥാപാത്രമെന്ന് കേട്ടപ്പോഴേ ത്രില്ലടിച്ചു’; കാറ്റിലെ ‘നൂഹു കണ്ണി’നെക്കുറിച്ച് ആസിഫ് അലി 

പത്മരാജന്റെ കഥാപാത്രങ്ങള്‍ വീണ്ടും മലയാളത്തിന്റെ സ്‌ക്രീനിലേക്ക് എത്തുകയാണ്. അദ്ദേഹത്തിന്റെ ചെറുകഥകളെ ആസ്പദമാക്കി മകന്‍ അനന്തപത്മനാഭന്‍ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദാണ്. ആസിഫ് അലിയും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഒരു പത്മരാജന്‍ കഥാപാത്രത്തെ സ്‌ക്രീനില്‍ അവതരിപ്പിച്ചതിന്റെ ആവേശം പങ്കുവെക്കുകയാണ് ആസിഫ് അലി. 'നൂഹു കണ്ണ്' എന്നാണ് വ്യത്യസ്ത ഗെറ്റപ്പിലുള്ള ആസിഫ് അലി കഥാപാത്രത്തിന്റെ പേര്.

മലയാളികള്‍ ഇഷ്ടപ്പെടുന്ന എല്ലാ പദ്മരാജന്‍ സിനിമകളും എന്റെയും പ്രിയപ്പെട്ട സിനിമകളാണ്. ഫാന്റസി സിനിമകളോട് എനിയ്ക്ക് പ്രത്യേക ഇഷ്ടമുണ്ട്. ആദ്യമായി കണ്ട ഫാന്റസി സിനിമകളിലൊന്നാണ് ‘ഞാന്‍ ഗന്ധര്‍വ്വന്‍’. പത്മരാജന്‍ സാറിന്റെ കഥകളെ ആധാരമാക്കി മകന്‍ അനന്തപത്മനാഭന്‍ തിരക്കഥയൊരുക്കുന്നുവെന്ന് പറയുമ്പോള്‍ മലയാളികള്‍ ആ പ്രോജക്ടിന് കൊടുക്കുന്ന ഒരു മൂല്യമുണ്ട്. ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചതില്‍ ഒരു ഘടകം അതായിരുന്നു. പിന്നീടാണ് ഇത് പത്മരാജന്‍ സാറിന്റെ കഥാപാത്രങ്ങളാണെന്ന് അനന്തപത്മനാഭന്‍ പറയുന്നത്. അത് കേട്ടപ്പോള്‍ ശരിക്കും എക്‌സൈറ്റഡായി. പത്മരാജന്റെ ചെറുകഥകള്‍ വായിച്ചിട്ടുള്ള എല്ലാവര്‍ക്കും ഈ കഥാപാത്രങ്ങളെ തിരിച്ചറിയാനാവും. ഇതില്‍ ഞാന്‍ ചെയ്ത ‘നൂഹുകണ്ണ്’ എന്ന കഥാപാത്രം മാത്രമാണ് മുന്‍പ് എവിടെയും വരാത്തത്. ആ കഥാപാത്രത്തിന്റെ പശ്ചാത്തലമൊക്കെ അദ്ദേഹമെനിക്ക് പറഞ്ഞുതന്നു. ഒരു സിനിമാമോഹി എന്ന നിലയിലും സിനിമാപ്രേമി എന്ന നിലയിലും ഏറെ ആവേശത്തോടെയാണ് ‘കാറ്റി’നെ സമീപിച്ചത്.
ആസിഫ് അലി 
കാറ്റില്‍ ആസിഫ് അലി 
കാറ്റില്‍ ആസിഫ് അലി 

ജിസ്‌മോന്‍ ജോയ് സംവിധാനം ചെയ്ത 'സണ്‍ഡേ ഹോളിഡേ'യാണ് ആസിഫ് അലിയുടേതായി ഏറ്റവുമൊടുവില്‍ തീയേറ്ററുകളിലെത്തിയത്. പ്രേക്ഷകര്‍ ശ്രദ്ധിച്ച ചിത്രം ബോക്‌സ് ഓഫീസിലും ചലനമുണ്ടാക്കി. 'കാറ്റി'ന് മുന്‍പ് 'തൃശിവ പേരൂര്‍ ക്ലിപ്തം' എന്ന സിനിമയും ആസിഫിന്റേതായി പുറത്തുവരാനുണ്ട്. രതീഷ് കുമാറാണ് ഇതിന്റെ സംവിധായകന്‍.