സംശയം വേണ്ട, ‘മഹാഭാരതം’ തുടങ്ങുകയാണെന്ന് ബി ആര്‍ ഷെട്ടി, ബോളിവുഡിനെക്കാളും ഹോളിവുഡിനെക്കാളും മികച്ചതാവണമെന്ന് ആഗ്രഹം 

May 12, 2017, 4:37 pm
സംശയം വേണ്ട, ‘മഹാഭാരതം’ തുടങ്ങുകയാണെന്ന് ബി ആര്‍ ഷെട്ടി, ബോളിവുഡിനെക്കാളും ഹോളിവുഡിനെക്കാളും മികച്ചതാവണമെന്ന് ആഗ്രഹം 
Celebrity Talk
Celebrity Talk
സംശയം വേണ്ട, ‘മഹാഭാരതം’ തുടങ്ങുകയാണെന്ന് ബി ആര്‍ ഷെട്ടി, ബോളിവുഡിനെക്കാളും ഹോളിവുഡിനെക്കാളും മികച്ചതാവണമെന്ന് ആഗ്രഹം 

സംശയം വേണ്ട, ‘മഹാഭാരതം’ തുടങ്ങുകയാണെന്ന് ബി ആര്‍ ഷെട്ടി, ബോളിവുഡിനെക്കാളും ഹോളിവുഡിനെക്കാളും മികച്ചതാവണമെന്ന് ആഗ്രഹം 

ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായി ആയിരം കോടി ബജറ്റില്‍ മോഹന്‍ലാല്‍ നായകനായി മഹാഭാരതം എന്ന ചിത്രം പ്രഖ്യാപിച്ചത് അടുത്തിടെയാണ്. എം ടി വാസുദേവന്‍ നായരുടെ ഇതിഹാസകൃതി രണ്ടാമൂഴം മഹാഭാരതം എന്ന ബഹുഭാഷാ ചിത്രമാകുമ്പോള്‍ ഇത്രയും ഉയര്‍ന്ന ബജറ്റില്‍ മലയാളത്തില്‍ നിന്ന് സിനിമ സംഭവിക്കുമോ എന്ന സംശയമാണ് പല കോണുകളില്‍ നിന്ന് ഉയര്‍ന്നത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രങ്ങള്‍ ബാഹുബലി സെക്കന്‍ഡും യെന്തിരന്‍ രണ്ടാം ഭാഗമായ 2.0യുമാണ്, ഇവയുടെ ബജറ്റ് ബാഹുബലിക്ക് 250 കോടിയും 2.0 400 കോടിയുമാണ്. ഈ സിനിമകളുടെ ഇരട്ടി ബജറ്റില്‍ മോഹന്‍ലാല്‍ ചിത്രം എങ്ങനെ സാധ്യമാകും, ഇതെങ്ങനെ വാണിജ്യ നേട്ടമുണ്ടാക്കും എന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുകയാണ് സിനിമയുടെ നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി.

ഏറെ ആരാധിക്കുന്ന സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ രചനയിലുളള രണ്ടാമൂഴം മഹാഭാരതമെന്ന സിനിമയാക്കുന്ന കാര്യവുമായി ശ്രീകുമാര്‍ മേനോന്‍ എത്തിയപ്പോള്‍ 750 കോടിയാണ് നിര്‍മ്മാണച്ചെലവായി ആവശ്യപ്പെട്ടിരുന്നത്. മഹാഭാരതമൊരുക്കാന്‍ 750 കോടിയല്ല 1000 കോടി തരാം പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ഒന്നായിരിക്കണമെന്നായിരുന്നു തന്റെ ആവശ്യം. ആ സിനിമ ബോളിവുഡിനെയും ഹോളിവുഡിനെയും വെല്ലുന്നതാവണമെന്നും അവരെ അറിയിച്ചെന്ന് ബി ആര്‍ ഷെട്ടി. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ബി ആര്‍ ഷെട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമ നടക്കുന്ന കാര്യം നൂറ് ശതമാനമല്ല ആയിരം ശതമാനം ഉറപ്പാണെന്നും നിര്‍മ്മാതാവ്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുകയാണ്. താര നിര്‍ണയത്തിലേക്ക് സംവിധായകന്‍ കടന്നിരിക്കുകയാണ്. വേള്‍ഡ് വൈഡ് പ്രസ് കോണ്‍ഫറന്‍സിലൂടെ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കും. ലോസ് ഏഞ്ചല്‍സ്, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ബോംബെ, ജര്‍മ്മനി എന്നിവിടങ്ങളില്‍ വാര്‍ത്താ സമ്മേളനം നടത്തും.

മോഹന്‍ലാല്‍ കഥാപാത്രമാകുന്ന് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അദ്ദേഹം അടുത്ത സുഹൃത്ത് കൂടിയാണ്. മോഹന്‍ലാല്‍ ഈ സിനിമയുടെ ഭാഗമാകുന്നത് തനിക്ക് അഭിമാനകരമാണ്. അഭിനയത്തോട് കമ്പമുള്ളയാളാണ് ഞാന്‍, അഭിനേതാവ് കൂടിയാണ്. സ്‌കൂള്‍ കാലം മുതല്‍ നാടകങ്ങളിലൊക്കെ അഭിനയിക്കാറുണ്ടായിരുന്നു. ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള അഭിനേതാക്കള്‍ ഈ സിനിമയുടെ ഭാഗമാകും. എ ആര്‍ റഹ്മാനെയും സംഗീത സംവിധാനത്തിന് സമീപിച്ചിട്ടുണ്ടെന്നും ബി ആര്‍ ഷെട്ടി.

  മഹാഭാരത കഥകള്‍ കേട്ടുവളര്‍ന്ന ബാല്യമാണ് എന്റെയും. ഇതിഹാസങ്ങളുടെ ഇതിഹാസമാണത്. എംടിയുടെ രണ്ടാമൂഴം എന്നെ ആഴത്തില്‍ സ്വാധീനിച്ച കൃതിയാണ്. ഈ നോവല്‍ എത്രപ്രാവശ്യം വായിച്ചിട്ടുണ്ടെന്ന് അറിയില്ല. ഇതിനിടയിലെപ്പോഴോ ആണ് രണ്ടാമൂഴത്തിന് ദൃശ്യാവിഷ്‌കാരമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചത്. ഇന്ത്യക്കാരനും നടനും എന്ന നിലയില്‍ ഈ കഥയും സിനിമയും ആഗോളപ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനുള്ളതാണ്. രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്‌കാരം കുറച്ചുനാളായി വാര്‍ത്തകളിലുണ്ട്. അതിലെല്ലാം ഭീമന്റെ വേഷത്തിലേക്ക് എന്റെ പേരാണ് പറഞ്ഞുകേട്ടത്. എന്റെ പേരിലര്‍പ്പിച്ച വിശ്വാസത്തിന് എംടി സാറിന് നന്ദി. ഈ സിനിമ ലോകപ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കേണ്ടത് എല്ലാവിധ ദൃശ്യസൗന്ദര്യത്തോടെയുമായിരിക്കണം. ആ നിലവാരത്തിനിണങ്ങിയ ബജറ്റ് ആവശ്യമാണ്. 1000 കോടി ബജറ്റില്‍ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായ ബി.ആര്‍.ഷെട്ടിയെപ്പോലുള്ള ആഗോള സംരംഭകന്റെ ദീര്‍ഘവീക്ഷണത്തെ സല്യൂട്ട് ചെയ്യുന്നു. ഇത് ചരിത്രത്തിന്റെ ഭാഗമാണ്.
മോഹന്‍ലാല്‍
  ഏതാണ്ട് 20 വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് രണ്ടാമൂഴം എഴുതുന്നത്. അത് സിനിമയാക്കാന്‍ മുന്‍പ് പലരും സമീപിച്ചിരുന്നു. പക്ഷേ നമ്മുടെ സിനിമകളുടെ നിര്‍മ്മാണച്ചെലവില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ഈ കഥ. അത് അഥ്രയും വലിയൊരു പ്രതലത്തില്‍ മാത്രമേ ചിത്രീകരിക്കാനാവൂ. അതുകൊണ്ടാണ് ഇത്രയുംനാള്‍ രണ്ടാമൂഴം എന്ന സിനിമ സംഭവിക്കാതിരുന്നത്. പക്ഷേ തിരക്കഥ ഏറ്റുവാങ്ങുമ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ തന്ന ഉറപ്പ്, രണ്ടാമൂഴം എന്ന കൃതി അര്‍ഹിക്കുന്ന തരത്തിലുളഅള ആഴത്തിലും പരപ്പിലും ചിത്രീകരിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ സിനിമയ്ക്ക് മുതിരൂ എന്നാണ്. ഈ കഥയില്‍ ബി.ആര്‍.ഷെട്ടി അര്‍പ്പിച്ച വിശ്വാസത്തില്‍ ഏറെ സന്തോഷം.
എം.ടി.വാസുദേവന്‍ നായര്‍

ബിആര്‍ ഷെട്ടിയുമായി റെഡ് എഫ്എം നടത്തിയ അഭിമുഖം