‘വി.എം.വിനു ചിത്രത്തില്‍ അവസരം നിഷേധിക്കാന്‍ ശ്രമിച്ചത് ഞാന്‍ ഏറെ ബഹുമാനിച്ച ഒരാള്‍’; മലയാളസിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നതിന്റെ കാരണംപറഞ്ഞ് ഭാമ 

August 12, 2017, 3:50 pm
‘വി.എം.വിനു ചിത്രത്തില്‍ അവസരം നിഷേധിക്കാന്‍ ശ്രമിച്ചത് ഞാന്‍ ഏറെ ബഹുമാനിച്ച ഒരാള്‍’; മലയാളസിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നതിന്റെ കാരണംപറഞ്ഞ് ഭാമ 
Celebrity Talk

മലയാളസിനിമയില്‍ തനിയ്ക്ക് അവസരം കുറഞ്ഞതിന് പിന്നില്‍ ചിലരുടെ ശ്രമങ്ങളുണ്ടെന്ന് നടി ഭാമ. തന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ വലിയ തലവേദനയാകുമെന്ന് പ്രചരണം നടത്തുകയാണെന്നും സജി സുരേന്ദ്രനും വി.എം.വിനുവും ഇക്കാര്യം നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ഭാമ പറയുന്നു. വനിതയുടെ ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഭാമയുടെ വെളിപ്പെടുത്തല്‍.

'ഇവര്‍ വിവാഹിതരായാല്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന കാലത്ത്, അതിലെ അവസരം മുടക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നുവെന്ന് സംവിധായകന്‍ സജി സുരേന്ദ്രന്‍ പറഞ്ഞിരുന്നുവെന്ന് ഭാമ പറയുന്നു. “സിനിമ അനൗണ്‍സ് ചെയ്തപ്പോഴേ ഒരാള്‍ വിളിച്ച് എന്നെ മാറ്റാന്‍ ആവശ്യപ്പെട്ടുവെന്ന് സജി സുരേന്ദ്രന്‍ പറഞ്ഞു. എല്ലാം ഫിക്‌സ് ചെയ്തുകഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ അവര്‍ക്ക് തലവേദനയാകുമെന്ന് മുന്നറിയിപ്പ് നല്‍കി,” ഭാമ പറയുന്നു.

പിന്നീടും പല സംവിധായകരും ഇത്തരത്തില്‍ തനിക്കുള്ള അവസരം മുടക്കാനുള്ള ശ്രമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും വി.എം.വിനു ഒരു പേര് തന്നോട് പറഞ്ഞുവെന്നും പറയുന്നു ഭാമ.

സജി സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ അത്ര കാര്യമാക്കിയില്ല. എനിയ്ക്കും സിനിമയില്‍ ശത്രുക്കളോ എന്നൊക്കെ വിചാരിച്ചു. അത് ഒരാളാണോ എന്ന് എനിയ്ക്കറിയില്ല. ഒന്നിലേറെ പേരുണ്ടായേക്കാം. എന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ വലിയ തലവേദനയാണെന്നാണ് ആ ‘ശത്രുക്കള്‍’ പറഞ്ഞുപരത്തുന്നത്. വീണ്ടും ചില സംവിധായകര്‍ എന്നോടിത് തുറന്നുപറഞ്ഞിട്ടുണ്ട്. കുറച്ചുനാള്‍ മുന്‍പ് വി.എം.വിനു സംവിധാനം ചെയ്ത ‘മറുപടി’യില്‍ അഭിനയിച്ചു. ഷൂട്ടിംഗ് തീരാറായ ദിവസങ്ങളിലൊന്നില്‍ വിനുച്ചേട്ടന്‍ പറഞ്ഞു, ‘നീ എനിയ്ക്ക് തലവേദനയൊന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങുംമുമ്പ് ഒരാള്‍വിളിച്ച് ആവശ്യപ്പെട്ടിരുന്നു. നിന്നെ മാറ്റണം അല്ലെങ്കില്‍ പുലിവാലാകുമെന്ന്.’ ആരാണത് പറഞ്ഞതെന്ന് പറയുമോ എന്ന് അദ്ദേഹത്തെ നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം ആളെ പറഞ്ഞു. ആ പേര് കേട്ട് ഞാന്‍ ഞെട്ടി. ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന ഒരാളായിരുന്നു അത്. ചില ചടങ്ങുകളില്‍വച്ച് കാണാറുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല. എന്നിട്ടും എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ എന്തിന് ശ്രമിക്കുന്നു എന്നറിയില്ല. 
ഭാമ 

പ്രതിഫലത്തിന്റെയും ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ആവശ്യമായ സുരക്ഷിതത്വത്തിന്റെയുമൊക്കെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് നില്‍ക്കാത്തതുകൊണ്ടാവാം ചിലര്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്നും പറയുന്നു ഭാമ. “വളരെ പാവമായി സംസാരിക്കുമ്പോള്‍ അത് ചൂഷണം ചെയ്യാനായി ഒരുപാട് പേരെത്തും. ചെറിയ ബജറ്റേ ഉള്ളുവെന്ന് പറഞ്ഞും പ്രതിഫലം മുഴുവനും തരാതെയുമൊക്കെ വഞ്ചിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ എനിക്ക് മധുരമായി സംസാരിക്കാനറിയില്ല..” ഭാമ പറഞ്ഞവസാനിപ്പിക്കുന്നു.