‘സിനിമയിലെ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ ഭയക്കേണ്ടതില്ല’; വിമന്‍ കളക്ടീവിനെ പിന്തുണച്ച് ഭാവന 

September 9, 2017, 2:08 pm
‘സിനിമയിലെ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ ഭയക്കേണ്ടതില്ല’; വിമന്‍ കളക്ടീവിനെ പിന്തുണച്ച് ഭാവന 
Celebrity Talk

സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പൊതുശ്രദ്ധയിലേക്ക് എത്തിക്കാന്‍ 'വിമന്‍ ഇന്‍ സിനിമാ കളക്ടീവ്' പോലുള്ള സംഘടനകള്‍ സഹായിക്കുമെന്ന് നടി ഭാവന. മാതൃഭൂമിയുടെ കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവനയുടെ അഭിപ്രായപ്രകടനം. ആ സംഘടനയില്‍ തനിയ്ക്ക് പ്രവര്‍ത്തിക്കാനായിട്ടില്ലെന്നും അന്നാല്‍ അത്തരമൊരു വേദി ഉള്ളത് നല്ലതാണെന്നും ഭാവന പറയുന്നു. ഇപ്പോള്‍ തീയേറ്ററുകളിലോടുന്ന ഭാവനയുടെ ചിത്രം 'ആദ'ത്തിന്റെ സംവിധായകന്‍ ജിനു എബ്രഹാമുമൊത്തുള്ള സംഭാഷണത്തിന്റെ പൂര്‍ണരൂപം കപ്പ ടിവി നാളെ രാത്രി 8ന് സംപ്രേക്ഷണം ചെയ്യും.

'ആദ'ത്തിന്റെ സ്‌കോട്ട്‌ലന്‍ഡിലെ ചിത്രീകരണകാലം തനിയ്ക്ക് സന്തോഷകരമായ അനുഭവമാണെന്നും പറയുന്നു നടി.

ആ 52 ദിവസങ്ങള്‍ എനിയ്ക്ക് ഒരുപാട് കാര്യങ്ങള്‍ തിരിച്ചുകിട്ടിയതുപോലെയുള്ള ഫീല്‍ ആയിരുന്നു. ക്യാമറയുടെ പിന്നിലേക്കും സ്ത്രീകള്‍ കടന്നുവരണം. സിനിമയില്‍ നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ പേടിച്ച് മാറിനില്‍ക്കേണ്ട കാര്യമില്ല. നേരിടുന്ന പ്രശ്‌നങ്ങള്‍ പറതാനുള്ള ‘വിമന്‍ ഇന്‍ സിനിമ കളക്ടീവ്’ പോലെയുള്ള ഒരു പ്ലാറ്റ്‌ഫോം ഉള്ളത് നല്ലതാണ്. 
ഭാവന 
ആദത്തില്‍ ഭാവന, രാഹുല്‍ മാധവ്‌ 
ആദത്തില്‍ ഭാവന, രാഹുല്‍ മാധവ്‌ 

ശശികുമാര്‍ ചിത്രം 'മാസ്റ്റേഴ്സ്', അനില്‍ സി.മേനോന്‍ ചിത്രം 'ലണ്ടന്‍ ബ്രിഡ്ജ്' എന്നിവയുടെ തിരക്കഥാകൃത്തായിരുന്ന ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആദം'. കേളത്തിലും സ്‌കോട്ട്ലന്‍ഡിലുമായിരുന്നു ചിത്രീകരണം. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ നരേന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.