‘ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറല്ല’: ധനുഷ് കോടതിയില്‍ 

April 13, 2017, 12:43 pm
‘ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറല്ല’: ധനുഷ് കോടതിയില്‍ 
Celebrity Talk
Celebrity Talk
‘ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറല്ല’: ധനുഷ് കോടതിയില്‍ 

‘ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറല്ല’: ധനുഷ് കോടതിയില്‍ 

തമിഴ് യുവതാരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ നല്‍കിയ പരാതിയില്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് താരം കോടതിയില്‍. ഒന്നും ഒളിക്കാനില്ല, എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാകില്ലെന്നും നടന്‍ കോടതിയെ അറിയിച്ചു. തന്റെ ആത്മാര്‍ത്ഥതയേയും സ്വാകാര്യതയേയും ആര്‍ക്കും ടെസ്റ്റ് ചെയ്യാനാകില്ല, ഒന്നും ഒളിക്കാനും ഇല്ലെന്നാണ് ധനുഷ് പറയുന്നത്. എന്നാല്‍ പരിശോധനയ്ക്ക് തയ്യാറല്ലെന്നും ധനുഷ് പറഞ്ഞു.

ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധദമ്പതികള്‍ സമര്‍പ്പിച്ച പരാതി കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ മദ്രാസ് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ താന്‍ സന്നദ്ധനല്ലെന്ന് കോടതിയില്‍ ധനുഷ് വ്യക്തമാക്കി. ഒന്നും ഒളിക്കാനല്ലെന്നും പക്ഷേ തന്റെ ആത്മാര്‍ത്ഥതയെയും സ്വകാര്യതയെയും ടെസ്റ്റ് ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും ധനുഷ് പറഞ്ഞു.

കേസ് തള്ളണമെന്നും ദമ്പതികളുടെ വാദം അടിസ്ഥാനരഹിതമാണെന്നും ധനുഷ് കോടതിയെ ബോധിപ്പിച്ചിരുന്നു. ബാലിശമായ ഇത്തരം കേസുകളില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്നും താരം വ്യക്തമാക്കി. ജസ്റ്റിസ് പി എന്‍ പ്രകാശിന്റെ മുന്നിലാണ് ധനുഷ് തന്റെ ഭാഗം വ്യക്തമാക്കിയത്. വൃദ്ധ ദമ്പതികളുടെ ചെലവിനായി പ്രതിമാസം 65,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് വൃദ്ധദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്നും ധനുഷ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം കേസുകളില്‍ ഡിഎന്‍എ ടെസ്റ്റ് തെളിവായി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി തന്നെ ഒന്നിലധികം കേസുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ധനുഷിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാമകൃഷ്ണന്‍ വീരരാഘവന്‍ വാദിച്ചു.

എന്റെ അധികാര പരിധിക്കു പുറത്തു വരുന്നതിനാല്‍ ഡിഎന്‍എ ടെസ്റ്റിന്റെ കാര്യത്തില്‍ ഞാന്‍ വിധി പറയില്ല. ഡിഎന്‍എ ടെസ്റ്റിനു തയാറാകാത്തതില്‍ നിന്നു എന്തെങ്കിലും അഹിതമായത് ഊഹിക്കാനും ഞാന്‍ താല്‍പര്യപ്പെടുന്നില്ല. എന്നാല്‍ താരത്തെ ഏതെങ്കിലും കീഴ്‌കോടതിയില്‍വെച്ച് സാക്ഷിവിസ്താരം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു വൃദ്ധദമ്പതികള്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിക്ക് ഉത്തരം നല്‍കാന്‍ ബാദ്ധ്യസ്ഥനാണു ഞാന്‍.
ജഡ്ജി പി എന്‍ പ്രകാശ്

മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍, മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ ഇളയമകനാണെന്ന അവകാശവാദവുമായി കോടതിയിലെത്തിയിരുന്നത്. ധനുഷ് തങ്ങളുടെ മകനാണെന്നും അവനെ തിരികെ വേണമെന്നുമാണ് തിരുപ്പുവനം സ്വദേശികളായ ഇവരുടെ ആവശ്യം. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടുവിട്ടുപോയതാണെന്നുമാണ് ദമ്പതികളുടെ വാദം.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും ദമ്പതികള്‍ അവകാശപ്പെടുന്നു. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നാവശ്യപ്പെട്ടാണു കോടതിയെ സമീപിച്ചത്. ധനുഷ് മകനെന്ന തെളിവുകള്‍ പക്കലുണ്ടെന്നും ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറെന്നും വൃദ്ധദമ്പതികള്‍ കോടതിയെ അറിയിച്ചിരുന്നു. ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും ഇവര്‍ തെളിവിനായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസ് പരിഗണിച്ച മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നേരിട്ടു ഹാജരാകാന്‍ ധനുഷിനോടു നിര്‍ദേശിച്ചിരുന്നു. ധനുഷ് ചെറുപ്പത്തില്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതാണെന്നും യഥാര്‍ത്ഥ പേര് കലൈയരസന്‍ എന്നാണെന്നും ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വൃദ്ധദമ്പിതികള്‍ വ്യക്തമാക്കി. 2002 ല്‍ പഠനത്തില്‍ പരാജയപ്പെട്ടപ്പോള്‍ ധനുഷ് വീടു വിട്ട് പോയതാണെന്നാണ് ഇവരുടെ വാദം.

എന്നാല്‍ ചെന്നൈ എഗ്മോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 1983 ജൂലൈ 28നാണ് താന്‍ ജനിച്ചതെന്ന് ധനുഷ് പറയുന്നു. വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്റെ യഥാര്‍ത്ഥപേര്. എന്നാല്‍ ഇത് തെറ്റാണെന്നാണ് വൃദ്ധദമ്പതികള്‍ പറയുന്നത്. കാണാതായ മകനെ കണ്ടെത്താന്‍ ഏറെ നാള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പിന്നീട് സിനിമ കണ്ടപ്പോഴാണു തിരിച്ചറിഞ്ഞതെന്നും ഇവര്‍ പറയുന്നു. തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും ധനുഷ് സംവിധായകന്‍ കസ്തൂരി രാജയുടെ കസ്റ്റഡിയിലാണെന്നും ദമ്പതികള്‍ ആരോപിക്കുന്നു. ഈ കാര്യം ചൂണ്ടികാട്ടി ഇതിന് മുന്‍പ് ഇവര്‍ പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ധനുഷും അദ്ദേഹത്തിന്റെ കുടുംബവും തങ്ങളെ കാണാന്‍ വിസമ്മതിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ ജീവനക്കാരനായിരുന്നു കതിരേശന്‍.



ധനുഷ് അമ്മ വിജയലക്ഷ്മിക്കൊപ്പം കോടിതിയില്‍ എത്തിയപ്പോള്‍
ധനുഷ് അമ്മ വിജയലക്ഷ്മിക്കൊപ്പം കോടിതിയില്‍ എത്തിയപ്പോള്‍

ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കാന്‍ ധനുഷിന്റെ ശരീരത്തുള്ള അടയാളങ്ങളെ കുറിച്ച് ദമ്പതികള്‍ സൂചന നല്‍കിയിരുന്നു. ഇടത് കൈമുട്ടിലും ഇടതുഭാഗത്തെ തോളെല്ലിലും തഴമ്പ് ഉണ്ടെന്നായിരുന്നു ദമ്പതികളുടെ വാദം. ഫെബ്രുവരി 28 ന് ധനുഷ് കോടതിയിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ഡോക്ടറോടും മധുര ബെഞ്ചിന്റെ രജിസ്ട്രാറോടും ശരീരത്തിലെ മറുകുകള്‍ പരിശോധിക്കാന്‍ ജസ്റ്റിസ് ജെ ചൊക്കലിംഗം ആവശ്യപ്പെടുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ അടയാളങ്ങളൊന്നും കണ്ടില്ല. ടോര്‍ച്ച് ഉപയോഗിച്ച് അടച്ച മുറിയിലും പകല്‍വെളിച്ചത്തിലും ശരീരം പരിശോധിച്ചു. എന്നിട്ടും അടയാളങ്ങള്‍ കണ്ടെത്താനായില്ല. അടയാളങ്ങള്‍ ലേസര്‍ ടെക്‌നിക്ക് വഴി മറുകു മായിച്ചു കളയാമെന്നാണ് വൃദ്ധദമ്പതികള്‍ വാദിച്ചു. തുടര്‍ന്ന് വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് ഉത്തരവിട്ടു. അവിടെയും ധനുഷിന് അനുകൂലമായിരുന്നു വിധി. ധനുഷിന്റെ ശരീരത്തില്‍ ദമ്പതികള്‍ അവകാശപ്പെടുന്ന തരത്തിലുള്ള തഴമ്പുകള്‍ ഒന്നുംതന്നെയില്ലെന്നും ഇത് ഒരു തരത്തിലുള്ള ചികിത്സയിലൂടെയും നീക്കംചെയ്തിട്ടില്ലെന്നും മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കി.

Also Read: ധനുഷ് മകനാണെന്ന വൃദ്ധദമ്പതികളുടെ വാദം ഓരോന്നായി പൊളിയുന്നു, കേസില്‍ പുതിയ വഴിത്തിരിവ്

കോടതിയില്‍ ധനുഷ് ഹാജരാക്കിയ ജനനസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ഇവര്‍ ആരോപിച്ചു. ധനുഷ് മകനാണെന്ന് തെളിയിക്കാനുള്ള കൂടുതല്‍ രേഖകള്‍ തെളിവായി ഹാജരാക്കാമെന്ന് കതിരേശന്‍ മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. ധനുഷ് കോടതിയില്‍ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്നും മധുരയിലാണ് ധനുഷ് ജനിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.

നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്. രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ.വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്റെ യഥാര്‍ത്ഥ പേര്. സംവിധായകന്‍ ശെല്‍വരാഘവനാണ് ധനുഷിന്റെ സഹോദരന്‍.