ഹിന്ദി പാട്ടുകള്‍ പാടിയില്ല, എആര്‍ റഹ്മാന്‍ പരിപാടില്‍ നിന്ന് കാണികള്‍ ഇറങ്ങിപ്പോയി

July 14, 2017, 12:21 pm

ഹിന്ദി പാട്ടുകള്‍ പാടിയില്ല, എആര്‍ റഹ്മാന്‍  പരിപാടില്‍ നിന്ന് കാണികള്‍ ഇറങ്ങിപ്പോയി
Celebrity Talk
Celebrity Talk

ഹിന്ദി പാട്ടുകള്‍ പാടിയില്ല, എആര്‍ റഹ്മാന്‍  പരിപാടില്‍ നിന്ന് കാണികള്‍ ഇറങ്ങിപ്പോയി

ഹിന്ദി പാട്ടുകള്‍ പാടിയില്ല, എആര്‍ റഹ്മാന്‍ പരിപാടില്‍ നിന്ന് കാണികള്‍ ഇറങ്ങിപ്പോയി

ലണ്ടന്‍: ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാന്റെ സംഗീത പരിപാടിയില്‍ നിന്ന് കാണികള്‍ ഇറങ്ങിപ്പോയി. എ ആര്‍ റഹ്മാന്‍ ലണ്ടനില്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് സംഭവം. തമിഴ് പാട്ടുകള്‍ മാത്രം പാടിയതോടെ ഹിന്ദി പാട്ടുകളെ സ്‌നേഹിക്കുന്നവര്‍ പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു.

ബോളിവുഡില്‍ എത്രയോ പാട്ടുകളൊരുക്കിയ എ.ആര്‍ റഹ്മാനില്‍ നിന്ന് ഇത്തരമൊരു വേര്‍തിരിവ് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. നിരാശയിലായ ആരാധകര്‍ തങ്ങളുടെ പണം തിരിച്ചു തരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ് പാട്ടു കേള്‍ക്കാനല്ല വന്നതെന്നും എന്നിട്ടും മര്യാദയുള്ളതിനാലാണ് പരിപാടിക്കിടെ ഇറങ്ങിപ്പോരാതിരുന്നതെന്നുമാണ് മറ്റൊരു കൂട്ടം ആരാധകരുടെ പക്ഷം.

റഹ്മാനെതിരെ നിരവധി ആരാധകര്‍ ട്വീറ്റ് ചെയ്തപ്പോള്‍ അതിനെ വിമര്‍ശിച്ച് തമിഴ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സംഗീതത്തിന് ഭാഷയിലെന്നും ഇതു ഹിന്ദി സംസാരിക്കുന്നവരുടെ കള്ളക്കണ്ണീരാണെന്നുമാണ് തമിഴ് ആരാധകര്‍ പറയുന്നത്.

വെംബ്ലിയിലെ എസ്.എസ് അറീനയില്‍ ജൂലായ് എട്ടിന് നെത്രു, ഇന്ദ്രു, നാലയ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. റോജയിലൂടെ അരങ്ങേറ്റം കുറിച്ച് സംഗീത ലോകത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഏഴു വര്‍ഷത്തിന് ശേഷം എ.ആര്‍ റഹ്മാന്‍ ലണ്ടനില്‍ പാടുന്ന എന്ന പ്രത്യേകതയും പരിപാടിക്കുണ്ടായിരുന്നു.