ധനുഷ് മകനാണെന്ന വൃദ്ധദമ്പതികളുടെ വാദം ഓരോന്നായി പൊളിയുന്നു, കേസില്‍ പുതിയ വഴിത്തിരിവ്

March 22, 2017, 2:41 pm


ധനുഷ് മകനാണെന്ന വൃദ്ധദമ്പതികളുടെ വാദം ഓരോന്നായി പൊളിയുന്നു, കേസില്‍ പുതിയ വഴിത്തിരിവ്
Celebrity Talk
Celebrity Talk


ധനുഷ് മകനാണെന്ന വൃദ്ധദമ്പതികളുടെ വാദം ഓരോന്നായി പൊളിയുന്നു, കേസില്‍ പുതിയ വഴിത്തിരിവ്

ധനുഷ് മകനാണെന്ന വൃദ്ധദമ്പതികളുടെ വാദം ഓരോന്നായി പൊളിയുന്നു, കേസില്‍ പുതിയ വഴിത്തിരിവ്

തമിഴ് യുവതാരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ച വൃദ്ധദമ്പതികളുടെ വാദങ്ങള്‍ പെളിയുന്നു. ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കാന്‍ ധനുഷിന്റെ ശരീരത്തുള്ള അടയാളങ്ങളെ കുറിച്ച് ദമ്പതികള്‍ സൂചന നല്‍കിയിരുന്നു. ഇടത് കൈമുട്ടിലും ഇടതുഭാഗത്തെ തോളെല്ലിലും തഴമ്പ് ഉണ്ടെന്നായിരുന്നു ദമ്പതികളുടെ വാദം. പരിശോധനയില്‍ ധനുഷ് തഴമ്പുകള്‍ ലെയ്സര്‍ ചികിത്സ വഴി മായ്ച്ചു കളഞ്ഞുവെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇവ തീര്‍ത്തും വ്യാജമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ദമ്പതികളുടെ പരാതിക്കുമേല്‍, മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ വെച്ച് മധുര മെഡിക്കല്‍ കോളേജിലെ ഡോ:എം.ആര്‍. വൈരമുത്തു രാജ, ഡോ.മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരിച്ചറിയല്‍ പരിശോധന. ധനുഷിന്റെ ശരീരത്തില്‍ ദമ്പതികള്‍ അവകാശപ്പെടുന്ന തരത്തിലുള്ള തഴമ്പുകള്‍ ഒന്നുംതന്നെയില്ലെന്നും ഇത് ഒരു തരത്തിലുള്ള ചികിത്സയിലൂടെയും നീക്കംചെയ്തിട്ടില്ലെന്നും മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കി. മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത വ്യാജമാണെന്നും സംഘം പറഞ്ഞു.

ദമ്പതികള്‍ അവകാശപ്പെടുന്ന രീതിയില്‍ ധനുഷിന്റെ ശരീരത്തില്‍ തഴമ്പുകള്‍ ഒന്നുമില്ല. അതു ചികിത്സയിലൂടെ നീക്കംചെയ്തിട്ടില്ല. അത്തരത്തില്‍ എന്തെങ്കിലും ശ്രമം ഉണ്ടായിരുന്നുവെങ്കില്‍ തന്നെ, അത് പൂര്‍ണ്ണമായും നീക്കം ചെയ്യന്‍ കഴിയില്ല.
ഡോക്ടര്‍മാര്‍
മൂന്ന് ചോദ്യങ്ങളാണ് കോടതി ഡോക്ടര്‍മാരോട് ഉന്നയിച്ചത്. ദമ്പതികള്‍ അവകാശപ്പെടുന്ന തരത്തില്‍ ധനുഷിന്റെ ശരീരത്തില്‍ പാടുകളുണ്ടോ? രണ്ട്, ശരീരത്തിലെ തിരിച്ചറിയല്‍ അടയാളങ്ങള്‍ ശസ്ത്രക്രിയ വഴി നീക്കം ചെയ്യാന്‍ കഴിയുമോ? മൂന്ന്, അത്തരത്തില്‍ എന്തെങ്കിലും ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ തന്നെ യാതൊരു തെളിവും അവശേഷിപ്പിക്കാതെ പൂര്‍ണ്ണമായും നീക്കം ചെയ്യുക സാധ്യമാണോ? അതിന് ഡോക്ടര്‍മാര്‍ നല്‍കിയ മറുപടി ഇങ്ങനെ.. 
  • 1. ധനുഷിന്റെ ശരീരത്തില്‍ ദമ്പതികള്‍ അവകാശപ്പെടുന്ന വിധത്തില്‍ ഇടത് കൈമുട്ടിലോ ഇടതുഭാഗത്തെ തോളെല്ലിലോ മറുകുകള്‍ ഒന്നും ഇല്ല.
  • 2. ചെറിയ രീതിയിലുള്ള മറുകുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സാധ്യമാണ്. എന്നാല്‍ തഴമ്പുകള്‍ ശസ്ത്രക്രിയ വഴി അത്തരത്തില്‍ നീക്കം ചെയ്യാന്‍ കഴിയില്ല. അതിന്റെ അളവ് കുറയ്ക്കാന്‍ ഒരു പക്ഷേ കഴിയും.
  • 3. ലേസര്‍ ചികിത്സയിലൂടെ ചെറിയ മറുകുകള്‍ പാടുകള്‍ ഒന്നും അവശേഷിപ്പിക്കാതെ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സാധിക്കും. എന്നാല്‍ തഴമ്പുകള്‍ ചികിത്സയ്ക്ക് വിധേയമാക്കിയാലും പാടുകള്‍ അവശേഷിപ്പിക്കും.

മധുരയിലുള്ള കതിരേശനും മീനാക്ഷിയുമാണ് ധനുഷ് തങ്ങളുടെ ഇളയമകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നുമുള്ള അവകാശവാദവുമായി കോടതിയിലെത്തിയിരുന്നത്. ധനുഷ് മകനെന്ന തെളിവുകള്‍ പക്കലുണ്ടെന്നും ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറെന്നും വൃദ്ധദമ്പതികള്‍ അറിയിച്ചതിനൊപ്പം ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും ഇവര്‍ തെളിവിനായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. 1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളി കേശവന്‍ എന്നാണെന്നും ദമ്പതികള്‍ അവകാശപ്പെടുന്നു. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നാവശ്യപ്പെട്ടാണു കോടതിയെ സമീപിച്ചത്.

കേസിന്റെ വാദം ഈ മാസം 27 ലേയ്ക്ക് മാറ്റിയിരിക്കുകയാണ്. വൃദ്ധ ദമ്പതികളുടെ വാദം ധനുഷും, കുടുംബവും തള്ളിയിരുന്നു. നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്.