ധ്യാന്‍ ശ്രീനിവാസന്റെ വിവാഹം ഏപ്രില്‍ ഏഴിന് കണ്ണൂരില്‍ 

April 3, 2017, 10:56 am
ധ്യാന്‍ ശ്രീനിവാസന്റെ വിവാഹം ഏപ്രില്‍ ഏഴിന് കണ്ണൂരില്‍ 
Celebrity Talk
Celebrity Talk
ധ്യാന്‍ ശ്രീനിവാസന്റെ വിവാഹം ഏപ്രില്‍ ഏഴിന് കണ്ണൂരില്‍ 

ധ്യാന്‍ ശ്രീനിവാസന്റെ വിവാഹം ഏപ്രില്‍ ഏഴിന് കണ്ണൂരില്‍ 

നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹം ഈ വെള്ളിയാഴ്ച കണ്ണൂരില്‍വച്ച് നടക്കും. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഉദ്യോഗസ്ഥയും പാലാ സ്വദേശിനിയുമായ അര്‍പ്പിത സെബാസ്റ്റ്യനാണ് വധു. തിരുവനന്തപുരത്ത് ഇന്നലെയായിരുന്നു വിവാഹനിശ്ചയം. താജ് വിവാന്റ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏപ്രില്‍ ഏഴ് വെള്ളിയാഴ്ച കണ്ണൂരിലെ വാസവ ക്ലിഫ് ഹൗസില്‍ വെച്ചാണ് വിവാഹം. തുടര്‍ന്ന് പത്താം തീയ്യതി കൊച്ചി ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പത്ത് വര്‍ഷമായി പരസ്പരം പരിചയമുള്ളവരാണ് ധ്യാനും അര്‍പ്പിതയും. ചെന്നൈയിലെ പഠനകാലം മുതലുള്ള സൗഹൃദമാണ് ഇരുവര്‍ക്കുമിടയില്‍.

സഹോദരന്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ തിരയിലൂടെയാണ് ധ്യാന്‍ അഭിനയരംഗത്തെത്തിയത്. ചിത്രത്തില്‍ ശോഭനയ്‌ക്കൊപ്പം കേന്ദ്രകഥാപാത്രത്തെയാണ് ധ്യാന്‍ അവതരിപ്പിച്ചത്. പിന്നീട് ബേസില്‍ ജോസഫിന്റെ 'കുഞ്ഞിരാമായണം', ജോണ്‍ വര്‍ഗീസിന്റെ 'അടി കപ്യാരേ കൂട്ടമണി', സജിത്ത് ജഗദ്‌നന്ദന്റെ 'ഒരേ മുഖം' എന്നീ ചിത്രങ്ങളിലും ധ്യാന്‍ അഭിനയിച്ചു.