‘നീലാകാശം’ രണ്ടാമതും വന്നാല്‍..; ദുല്‍ഖര്‍ പറയുന്നു 

August 9, 2017, 3:09 pm
‘നീലാകാശം’ രണ്ടാമതും വന്നാല്‍..; ദുല്‍ഖര്‍ പറയുന്നു 
Celebrity Talk
Celebrity Talk
‘നീലാകാശം’ രണ്ടാമതും വന്നാല്‍..; ദുല്‍ഖര്‍ പറയുന്നു 

‘നീലാകാശം’ രണ്ടാമതും വന്നാല്‍..; ദുല്‍ഖര്‍ പറയുന്നു 

ദുല്‍ഖറിന്റെ കരിയറിലെ അഞ്ചാമത്തെ ചിത്രമായിരുന്നു സമീര്‍ താഹിര്‍ സംവിധാനം ചെയ്ത 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി'. സമീര്‍ താഹിറിന്റെ രണ്ടാമത് ഫീച്ചര്‍ ഫിലിമും. പ്രണയിനിയെ തേടി ദേശങ്ങള്‍ താണ്ടി സാഹസികസഞ്ചാരം നടത്തിയ കാസിയും സുഹൃത്തും പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരുന്നു. കേരളത്തിലെ ചെറുപ്പക്കാരുടെ ബൈക്ക് യാത്രകള്‍ക്ക് ഊര്‍ജ്ജവും ആവേശവും പകര്‍ന്നു ചിത്രം. ഒരു ഓഗസ്റ്റ് 9നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ഇന്നേയ്ക്ക് നാല് വര്‍ഷം. അഭിനയിച്ച ചിത്രങ്ങളില്‍ ദുല്‍ഖറിനും പ്രിയപ്പെട്ടതാണ് 'നീലാകാശം പച്ചക്കടല്‍'. റിലീസിന്റെ നാലാം വാര്‍ഷികത്തില്‍ സമീര്‍ താഹിര്‍ ചിത്രത്തോടുള്ള തന്റെ പ്രിയം വെളിപ്പെടുത്തുകയാണ് ദുല്‍ഖര്‍.

ദുല്‍ഖര്‍, സണ്ണി വെയ്ന്‍ 
ദുല്‍ഖര്‍, സണ്ണി വെയ്ന്‍ 
‘നീലാകാശം പച്ചക്കടലി’ന് നാല് വര്‍ഷം! കാലത്തിന് മുന്‍പേവന്ന സിനിമയായിരുന്നു അത്. മോട്ടോര്‍സൈക്ലിംഗിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറ്റി ചിത്രം. എന്റെ ജീവിതത്തെ മാറ്റിമറിച്ച ചിത്രം. സമീര്‍ ഇക്ക, സണ്ണി, ഗിരീഷ്, റെക്‌സ് തുടങ്ങി ആ സിനിമയുമായി സഹകരിച്ചവരോടുള്ള നന്ദി എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല. സിനിമയുടെ ചിത്രീകരണകാലത്തെക്കുറിച്ച് ഞങ്ങളെല്ലാവര്‍ക്കും നല്ല ഓര്‍മ്മകളാണുള്ളത്. ഈ സിനിമ ഒരിക്കല്‍ക്കൂടി ചെയ്യാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ മറ്റൊന്നും ആലോചിക്കില്ലായിരുന്നു. കേട്ട മാത്രയില്‍ സമ്മതിക്കും. ‘നീലാകാശം പച്ചക്കടലി’നെ ഇപ്പോഴും ആഘോഷിക്കുന്ന എല്ലാവര്‍ക്കും സ്‌നേഹം. 
ദുല്‍ഖര്‍ സല്‍മാന്‍ 
സമീര്‍ താഹിറിനൊപ്പം 
സമീര്‍ താഹിറിനൊപ്പം 

അതേസമയം ബിജോയ് നമ്പ്യാരുടെ 'സോളോ'യാണ് ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത റിലീസ്. ആര്‍തി വെങ്കിടേഷാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. വിവിധ ഭാഷാസിനിമകളില്‍ നിന്നുള്ള ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം അഞ്ച് ഭാഗങ്ങളുള്ള ചലച്ചിത്ര സമുച്ചയമാണെന്നാണ് സൂചന. മലയാളത്തിലും തമിഴിലുമായി ഒരേസമയം ചിത്രീകരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത് കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെ ആയിരിക്കുമെന്നാണ് ബിജോയ് നന്യാരുടെ വാഗ്ദാനം.