‘പ്രത്യേകപരാമര്‍ശത്തിന് ജൂറിയ്ക്ക് നന്ദി’; നാഷണല്‍ അവാര്‍ഡ് നേട്ടത്തില്‍ മോഹന്‍ ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്  

April 7, 2017, 10:12 pm
 ‘പ്രത്യേകപരാമര്‍ശത്തിന് ജൂറിയ്ക്ക് നന്ദി’; നാഷണല്‍ അവാര്‍ഡ് നേട്ടത്തില്‍ മോഹന്‍ ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്  
Celebrity Talk

ദേശീയ അവാര്‍ഡ് നേട്ടത്തില്‍ ജൂറിയ്ക്ക് നന്ദി അറിയിച്ച് മോഹന്‍ ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ദേശീയ അവാര്‍ഡ് നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. പ്രത്യേകഅംഗീകാരം നല്‍കിയതിന് ജൂറിയോടുള്ള നന്ദി അറിയിക്കാനും ഈ അവസരം വിനിയോഗിക്കുന്നു.

കൂട്ടായ പരിശ്രമമാണ് സിനിമയെ വിജയത്തിലേക്ക് നയിക്കുന്നത്. സിനിമാമേഖലയിലെ എല്ലാവരോടും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സ്‌നേഹം നല്‍കിയതിനും പിന്തുണ നല്‍കിയതിനും നന്ദി. അവാര്‍ഡ് ഇവരെല്ലാവരുമായും പങ്കുവെയ്ക്കുന്നെന്നും മോഹന്‍ ലാല്‍ പറഞ്ഞു.

പുലിമുരുകന്‍, ജനതാ ഗ്യാരേജ്, മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് ജൂറിയുടെ പ്രത്യേക അവാര്‍ഡ് ലഭിച്ചത്. ഇതില്‍ ജനതാഗ്യാരേജും, പുലിമുരുകനും പ്രാദേശിക ജൂറി ഡല്‍ഹിയിലേക്ക് അയച്ചിരുന്നില്ല. ദേശീയ ജൂറി അംഗങ്ങള്‍ ഈ രണ്ടുസിനിമകളും വിളിച്ചുവരുത്തുകയാണ് ചെയ്തത്.