ഞങ്ങളെ തടഞ്ഞിരിക്കുകയാണ്, ദയവ് ചെയ്ത് സഹായിക്കണം- ഗൗതം മേനോന്‍ 

September 10, 2017, 6:26 pm
ഞങ്ങളെ തടഞ്ഞിരിക്കുകയാണ്, ദയവ് ചെയ്ത് സഹായിക്കണം- ഗൗതം മേനോന്‍ 
Celebrity Talk
Celebrity Talk
ഞങ്ങളെ തടഞ്ഞിരിക്കുകയാണ്, ദയവ് ചെയ്ത് സഹായിക്കണം- ഗൗതം മേനോന്‍ 

ഞങ്ങളെ തടഞ്ഞിരിക്കുകയാണ്, ദയവ് ചെയ്ത് സഹായിക്കണം- ഗൗതം മേനോന്‍ 

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട യാത്രയില്‍ തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ തടഞ്ഞിരിക്കുകയാണെന്ന് സംവിധായകന്‍ ഗൗതം മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വിക്രം നായകനായ ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണത്തിനിടയിലാണ് സംഭവം.

യൂറോപ്പിലെ വിവിധ ഭാഗങ്ങളിലാണ് ധ്രുവനച്ചത്തിരം ചിത്രീകരിക്കുന്നത്. ഇസ്താംബുള്‍ വഴി ജോര്‍ജിയയിലേക്ക് യാത്ര ചെയ്യാന്‍ ഷൂട്ടിംങ് സംഘം എത്തിയപ്പോള്‍ അധികൃതര്‍ തടഞ്ഞു നിര്‍ത്തിയതായി ഗൗതം മേനോന്‍ പറയുന്നുത്. ഫെയ്‌സ്ബുക്കിലൂടെ സംവിധായകന്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

‘ഞാനും എന്റെ സംഘവും തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ 24 മണിക്കൂറിലേറെയായി കുടുങ്ങിയിരിക്കുകയാണ്. എല്ലാ രേഖകളുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ ഞങ്ങളെ കടന്നു പോകാന്‍ അനുവദിക്കുന്നില്ല. ഞങ്ങള്‍ ജോര്‍ജിയയിലേക്ക് റോഡ് മാര്‍ഗം ഇസ്താംബുള്‍ വഴി യാത്ര ചെയ്യുകയായിരുന്നു സംഘം. അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ നിര്‍വാഹമില്ല. അതുകൊണ്ട് തടഞ്ഞ് വച്ചിരിക്കുകയാണ്. ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കില്‍ ദയവ് ചെയ്തു ഞങ്ങളെ സഹായിക്കണം’- ഗൗതം മേനോന്‍ കുറിച്ചു.