ഗ്രേറ്റ് ഫാദറും പുലിമുരുകനും..; ആര്യ പറയുന്നു 

March 30, 2017, 11:55 am
ഗ്രേറ്റ് ഫാദറും പുലിമുരുകനും..; ആര്യ പറയുന്നു 
Celebrity Talk
Celebrity Talk
ഗ്രേറ്റ് ഫാദറും പുലിമുരുകനും..; ആര്യ പറയുന്നു 

ഗ്രേറ്റ് ഫാദറും പുലിമുരുകനും..; ആര്യ പറയുന്നു 

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറില്‍ ഒരു പ്രധാന വേഷത്തിലാണ് ആര്യ എത്തുന്നത്. 'നാന്‍ കടവുള്‍' ഉള്‍പ്പെടെയുള്ള നിരവധി തമിഴ് ചിത്രങ്ങളിലൂടെ കേരളത്തിലും ആരാധകരെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതിനുമുന്‍പ് രണ്ട് മലയാളചിത്രങ്ങളില്‍ മാത്രമാണ് ആര്യ കഥാപാത്രമായത്. പൃഥ്വിരാജിനും സന്തോഷ് ശിവനും ഷാജി നടേശനുമൊപ്പം സ്വയം പങ്കാളിത്തമുള്ള ഓഗസ്റ്റ് സിനിമതന്നെ നിര്‍മ്മിച്ച 'ഉറുമി'യാണ് അതിലൊന്ന്. രണ്ടാമത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഴിഞ്ഞ ചിത്രം 'ഡബിള്‍ ബാരലും'. ഗ്രേറ്റ് ഫാദറിലെ 'ആന്‍ഡ്രൂസ് ഈപ്പന്‍' എന്ന നെഗറ്റീവ് ഷെയ്ഡുള്ള പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ഹനീഫ് അദേനി സമീപിച്ചപ്പോള്‍ ആദ്യം താന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെന്ന് ആര്യ പറയുന്നു. ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് ആദ്യ ഇതേക്കുറിച്ച് പറയുന്നത്.

ദി ഗ്രേറ്റ് ഫാദറില്‍ ആര്യ 
ദി ഗ്രേറ്റ് ഫാദറില്‍ ആര്യ 
മലയാളത്തില്‍ സജീവമായ ആരെയെങ്കിലും ആ കഥാപാത്രത്തിനുവേണ്ടി നോക്കാനാണ് ഹനീഫിനോട് ഞാന്‍ ആദ്യം പറഞ്ഞത്. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ക്കൂടിയാണ് അങ്ങനെ നിര്‍ദേശിച്ചത്. എനിക്കാ കഥാപാത്രത്തെ ഇഷ്ടമായിരുന്നു. അതേസമയം ഒരു നടന്‍ എന്ന നിലയില്‍ അവതരിപ്പിക്കാന്‍ അല്‍പം ‘ഹെവി’ ആയും തോന്നി. തുടര്‍ന്ന് ഹനീഫ് രണ്ടുമൂന്ന് പേരെ സമീപിച്ചു. പക്ഷേ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവരാരും ഒരുക്കമായിരുന്നില്ല. തുടര്‍ന്ന് ആന്‍ഡ്രൂസ് ഈപ്പനെ ഞാന്‍ തന്നെ ഏറ്റെടുത്തു. മലയാളത്തില്‍ താരതമ്യേന പുതിയ ആളായതുകൊണ്ട് എനിക്ക് ഇമേജിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലല്ലോ? 
ആര്യ 
ദി ഗ്രേറ്റ് ഫാദര്‍ 
ദി ഗ്രേറ്റ് ഫാദര്‍ 

എന്നാല്‍ ഗ്രേറ്റ് ഫാദര്‍ തനിക്കുമുന്നില്‍ ഉയര്‍ത്തിയ പ്രധാന വെല്ലുവിളി മറ്റൊന്നായിരുന്നുവെന്നും പറയുന്നു ആര്യ. 'പരമാവധി 10 ദിവസത്തെ ചിത്രീകരണമേ എനിക്കുണ്ടാവൂ എന്നാണ് കരുതിയിരുന്നത്. പക്ഷേ മമ്മൂക്ക ഉള്‍പ്പെടെയുള്ളവരുമായി കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നതിനാല്‍ 45 ദിവസം ഇവിടെ നില്‍ക്കേണ്ടിവന്നു. എന്റെ തമിഴ് ചിത്രം കടമ്പന്റെ ചിത്രീകരണത്തിന് ഇത് വെല്ലുവിളി ഉയര്‍ത്തി. പക്ഷേ ആന്‍ഡ്രൂസ് ഈപ്പന്‍ എന്ന കഥാപാത്രത്തിന്റെ പ്രത്യേകതയും സിനിമയുടെ പ്രമേയവുമൊക്കെ പരിഗണിച്ച് ഞാന്‍ ഗ്രേറ്റ് ഫാദറിന് പ്രാധാന്യം നല്‍കി', ആര്യ പറയുന്നു.

'കടമ്പന്റെ' ടീസര്‍ ഇറങ്ങിയപ്പോള്‍ മോഹന്‍ലാല്‍ ചിത്രം 'പുലിമുരുകനു'മായി ചേര്‍ത്തുണ്ടായ താരതമ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ആര്യയുടെ പ്രതികരണം ഇങ്ങനെ..

“കടമ്പന്‍ പൂര്‍ണമായും വനത്തിനുള്ളിലാണ് ചിത്രീകരിച്ചത്. 60 ആനകള്‍ക്കൊപ്പമുള്ളമുള്ള ഒരു രംഗമുണ്ട് സിനിമയില്‍. മൃഗങ്ങള്‍ ഭാഗഭാക്കാവുന്ന സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ ഒരുതരം അനിശ്ചിതത്വമുണ്ട്. എന്തുവേണമെങ്കിലും സംഭവിക്കാം. വനത്തിന്റെയും മൃഗങ്ങളുടെയും സാന്നിധ്യംവും ആക്ഷന്‍ സീക്വന്‍സുകളും കൊണ്ടാവാം കടമ്പന്റെ ടീസര്‍ വന്നപ്പോള്‍ പുലിമുരുകനുമായി ആളുകള്‍ താരതമ്യം ചെയ്തത്. മലയാളസിനിമയുടേതായ ബജറ്റ് പരിമിതികളെ അതിലംഘിച്ച സിനിമയായിരുന്നു പുലിമുരുകന്‍. ആ തരത്തില്‍ മലയാള ചലച്ചിത്രവ്യവസായത്തിന്റെ കണ്ണ് തുറപ്പിച്ച സിനിമയാണ് പുലിമുരുകന്‍..”

ആര്യ പറഞ്ഞവസാനിപ്പിക്കുന്നു. രാഘവ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഡ്രാമ ചിത്രമാണ് കടമ്പന്‍. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി.ചൗധരി നിര്‍മ്മിക്കുന്ന ചിത്രം ഏപ്രിലില്‍ തീയേറ്ററുകളിലെത്തും.

(കടപ്പാട്: ഡെക്കാണ്‍ ക്രോണിക്കിള്‍)