‘കമ്മട്ടിപ്പാട’ത്തിലെ കൃഷ്ണനാവാന്‍ ക്ഷണമുണ്ടായിരുന്നെന്ന് ഫഹദ്; ‘ഒഴിവാകാന്‍ കാരണവുമുണ്ടായിരുന്നു’ 

March 31, 2017, 10:33 am
‘കമ്മട്ടിപ്പാട’ത്തിലെ കൃഷ്ണനാവാന്‍ ക്ഷണമുണ്ടായിരുന്നെന്ന് ഫഹദ്; ‘ഒഴിവാകാന്‍ കാരണവുമുണ്ടായിരുന്നു’ 
Celebrity Talk
Celebrity Talk
‘കമ്മട്ടിപ്പാട’ത്തിലെ കൃഷ്ണനാവാന്‍ ക്ഷണമുണ്ടായിരുന്നെന്ന് ഫഹദ്; ‘ഒഴിവാകാന്‍ കാരണവുമുണ്ടായിരുന്നു’ 

‘കമ്മട്ടിപ്പാട’ത്തിലെ കൃഷ്ണനാവാന്‍ ക്ഷണമുണ്ടായിരുന്നെന്ന് ഫഹദ്; ‘ഒഴിവാകാന്‍ കാരണവുമുണ്ടായിരുന്നു’ 

വിനായകന്റെയും മണികണ്ഠന്റെയും സംസ്ഥാന അവാര്‍ഡ് നേട്ടമാണ് രാജീവ് രവിയുടെ 'കമ്മട്ടിപ്പാട'ത്തെ അടുത്തിടെ വീണ്ടും വാര്‍ത്തകളിലെത്തിച്ചത്. പുറത്തിറങ്ങിയസമയത്ത് ആസ്വാദകപ്രീതിയും നിരൂപകശ്രദ്ധയും നേടിയ ചിത്രത്തിന്റെ കാഴ്ചാനുഭവം ഇപ്പോഴും സിനിമാപ്രേമികളുടെ മനസിലുണ്ടാവും. ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച 'കൃഷ്ണനോ'ളമോ അതിലധികമോ പ്രാധാന്യം വിനായകന്റെ 'ഗംഗ'യ്ക്കും മണികണ്ഠന്റെ 'ബാലന്‍ചേട്ടനും' രാജീവ് രവി നല്‍കിയിരുന്നു. എന്നാല്‍ കമ്മട്ടിപ്പാടത്തെ കൃഷ്ണനായി ദുല്‍ഖറിനെ തീരുമാനിക്കും മുന്‍പ് മറ്റൊരു നടനെ ആ കഥാപാത്രമായി അവതരിപ്പിക്കാനും ആലോചനയുണ്ടായിരുന്നു. ഫഹദ് ഫാസിലായിരുന്നു ആ താരം. ഫഹദ് തന്നെയാണ് ഇതേക്കുറിച്ച് പറയുന്നത്. രാജീവ് രവിയുടെ ആദ്യ സംവിധാനസംരംഭം 'അന്നയും റസൂലും' എന്ന ചിത്രത്തില്‍ റസൂല്‍ എന്ന നായകകഥാപാത്രത്തെ അവതരിപ്പിച്ചത് ഫഹദ് ആയിരുന്നു. റസൂലിനൊപ്പം കൃഷ്ണനെ അവതരിപ്പിക്കാനും ഓഫര്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അതൊഴിവാക്കാന്‍ കാരണമുണ്ടായിരുന്നെന്നും പറയുന്നു ഫഹദ്.

‘കമ്മട്ടിപ്പാട’വും ‘അന്നയും റസൂലും’ ഒരേസമയം എനിക്ക് ഓഫര്‍ ചെയ്ത പടങ്ങളാണ്. കമ്മട്ടിപ്പാടത്തിലെ കൃഷ്ണന്റെ വേഷത്തിലേക്കായിരുന്നു ക്ഷണം. പക്ഷേ എനിക്ക് റസൂലിലായിരുന്നു താല്‍പര്യം. 
ഫഹദ് ഫാസില്‍ 
കമ്മട്ടിപ്പാടത്തില്‍ കൃഷ്ണനായി ദുല്‍ഖര്‍ സല്‍മാന്‍
കമ്മട്ടിപ്പാടത്തില്‍ കൃഷ്ണനായി ദുല്‍ഖര്‍ സല്‍മാന്‍

കൃഷ്ണനാവാന്‍ വീണ്ടും വിളിച്ചിരുന്നെങ്കിലും പോകുമായിരുന്നില്ലെന്നും ഫഹദിന്റെ മറുപടി. “ഒന്ന് ഞാന്‍ ആ സമയത്തെ കൊച്ചി കണ്ടിട്ടില്ല. ഞാന്‍ കാണുമ്പോള്‍ കൊച്ചിയില്‍ പനമ്പള്ളി നഗറുണ്ട്. കടവന്ത്രയില്‍ വമ്പന്‍ ഫഌറ്റുകളുണ്ട്. പിന്നെ ദുല്‍ഖറിനെപ്പോലെ എനിക്ക് കൃഷ്ണനാവാന്‍ പറ്റില്ല..” ഫഹദ് പറയുന്നു.

'കമ്മട്ടിപ്പാട'ത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം നേടിയ വിനായകനെക്കുറിച്ചും ഫഹദ് പറയുന്നു. “കമ്മട്ടിപ്പാടത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീനുണ്ട്. ഗംഗ രാത്രിയില്‍ ഉയരത്തില്‍ കയറിയിരുന്ന് കൃഷ്ണനെ വിളിക്കുന്നത്. 'എടാ കൃഷ്ണാ, ഗംഗയാടാ' എന്ന്. അതൊന്നും ഒരു സംവിധായകന് പറഞ്ഞുകൊടുത്ത് ചെയ്യിക്കാന്‍ പറ്റുന്നതല്ല..”, ഫഹദ് പറയുന്നു. അഭിനേതാക്കള്‍ എന്ന നിലയില്‍ വിനായകനെയും ഫഹദിനെയും മുന്നില്‍ നിര്‍ത്തിയാല്‍ വിനായകനെയാവും താന്‍ തിരഞ്ഞെടുക്കുയെന്നും പറയുന്നു ഫഹദ്. “മഴ പെയ്യുന്നതും മോട്ടോര്‍കൊണ്ട് വെള്ളമടിക്കുന്നതും രണ്ടും രണ്ടാണ്. എന്റെ അഭിനയം മോട്ടോര്‍കൊണ്ട് വെള്ളമടിക്കുന്നത് പോലുമാകാം. വിനയന്റെ അഭിനയത്തില്‍ പക്ഷേ മഴ മാത്രമേയുള്ളൂ. അത് നാച്വറല്‍ ആണ്..”, ഫഹദ് പറഞ്ഞുനിര്‍ത്തുന്നു.

(കടപ്പാട്: ഗൃഹലക്ഷ്മി)