ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്ന് ആസിഫ് അലി; ‘ഏറ്റവുമടുത്ത സുഹൃത്തായ നടിക്കുണ്ടായ ദുരനുഭവം ഏറെ വേദനിപ്പിച്ചു’ 

July 11, 2017, 5:12 pm
ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്ന് ആസിഫ് അലി; ‘ഏറ്റവുമടുത്ത സുഹൃത്തായ നടിക്കുണ്ടായ ദുരനുഭവം ഏറെ വേദനിപ്പിച്ചു’ 
Celebrity Talk

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനൊപ്പം ഇനി ഒരുമിച്ച് അഭിനയിക്കില്ലെന്ന് ആസിഫ് അലി. ദിലീപിനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനമെടുത്ത അടിയന്തിര എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആസിഫ്. അക്രമിക്കപ്പെട്ട നടി തന്റെ ഏറ്റവുമടുത്ത സുഹൃത്താണെന്നും അവര്‍ക്കുണ്ടായ ദുരനുഭവം തനിക്ക് വ്യക്തിപരമായി ഏറെ വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

'ഇത്ര നീചനായ ഒരാള്‍ക്കൊപ്പം ഇനി അഭിനയിക്കുന്നതെങ്ങനെയാണ്? ദിലീപുമായി ഇനി ഒരു ബന്ധവുമുണ്ടായില്ല.' ആസിഫ് പ്രതികരിച്ചു. ഒപ്പം ക്രിമിനലുകളുള്ളത് നാണക്കേടാണെന്നും എന്നാല്‍ ഓരോ ആളുകളുടെയും അത്തരം പശ്ചാത്തലം പരിശോധിക്കുക അപ്രായോഗികമാണെന്നും എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മമ്മൂട്ടി പറഞ്ഞിരുന്നു.

താരസംഘടനയായ 'അമ്മ'യുടെ ട്രഷററായിരുന്ന ദിലീപിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. പുറമെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, ദിലീപിന്റെ തന്നെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട തീയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന 'ഫിയോക്' (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള) എന്നിവയില്‍ നിന്നെല്ലാം ദിലീപ് പുറത്താക്കപ്പെട്ടു.