‘ദുല്‍ഖറിന്റെ രാജകുമാരിയെ കാണണം’; ആഗ്രഹം വെളിപ്പെടുത്തി ഭല്ലാലദേവന്‍ 

May 9, 2017, 4:51 pm
‘ദുല്‍ഖറിന്റെ രാജകുമാരിയെ കാണണം’; ആഗ്രഹം വെളിപ്പെടുത്തി ഭല്ലാലദേവന്‍ 
Celebrity Talk
Celebrity Talk
‘ദുല്‍ഖറിന്റെ രാജകുമാരിയെ കാണണം’; ആഗ്രഹം വെളിപ്പെടുത്തി ഭല്ലാലദേവന്‍ 

‘ദുല്‍ഖറിന്റെ രാജകുമാരിയെ കാണണം’; ആഗ്രഹം വെളിപ്പെടുത്തി ഭല്ലാലദേവന്‍ 

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ റെക്കോര്‍ഡ് വിജയം കൈവരിച്ച് മുന്നേറുകയാണ് എസ്.എസ്.രാജമൗലിയുടെ തീയേറ്റിറുകളില്‍ തരംഗമാകുകയാണ് 'ബാഹുബലി-2'. സിനിമയില്‍ നായകനായ 'ബാഹുബലി'യോളം പ്രാധാന്യമുള്ളതായിരുന്നു വില്ലന്‍ കഥാപാത്രമായിരുന്ന ഭല്ലാലദേവയെ ഗംഭീരമാക്കിയ നടനാണ് റാണ ദഗുപതി. മലയാളസിനിമയിലെ തന്റെ പ്രിയനായകന്‍ ദുല്‍ഖര്‍ സല്‍മാനെയാണെന്ന് കഴിഞ്ഞ ദിവസം റാണ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ദുല്‍ഖര്‍ ആരാധകരുടെ സന്തോഷം ഇരട്ടിയാക്കുന്ന മറ്റൊരു വാര്‍ത്ത കൂടി.

ദുല്‍ഖറിന്റെയും അമാലുവിന്റെയും രാജകുമാരിയെ കാണാന്‍ ഉടന്‍ എത്തുമെന്ന് റാണ. ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിന്റെ കുഞ്ഞിനെ കാണാനെത്തുന്ന വിവരം റാണ പങ്കുവച്ചത്. 'എത്രയും പെട്ടെന്ന് കുഞ്ഞിനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' റാണ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുല്‍ക്കറിനും ഭാര്യ അമാലിനും പെണ്‍കുട്ടി പിറന്നത്. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.

Also Read: ദുല്‍ഖര്‍ സല്‍മാന്‍ അച്ഛനായി

ക്ലബ്ബ് എഫ്എം യുഎഇക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിന്റെ വലിയ ആരാധകനാണ് താനെന്ന് റാണ ദഗ്ഗുബട്ടി വെളിപ്പെടുത്തിയത്. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ്പതിപ്പില്‍ ഫഹദ് ചെയ്ത കഥാപാത്രത്തെ അവതരിപ്പിച്ചതും റാണയായിരുന്നു.

മലയാളസിനിമയില്‍ ഒരു പ്രിയ വില്ലന്‍ നടന്‍ ഉണ്ടോ എന്ന ചോദ്യത്തിനാണ് ദുല്‍ഖര്‍ ചിത്രങ്ങളോടുള്ള താല്‍പര്യത്തെക്കുറിച്ച് റാണ പറയുന്നത്. താന്‍ കണ്ട മലയാളസിനിമകളില്‍ വില്ലന്മാര്‍ ഉണ്ടായിരുന്നില്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ചിത്രങ്ങളാണ് കൂടുതലും കണ്ടിരിക്കുന്നതെന്നും റാണ പറയുന്നു. ഒരു ദുല്‍ഖര്‍ ആരാധകനാണോ എന്ന ചോദ്യത്തിന് 'അതെ' എന്നായിരുന്നു റാണയുടെ മറുപടി.

Also Read: ഞാന്‍ കണ്ട മലയാളസിനിമകളില്‍ ‘വില്ലന്‍’ ഉണ്ടായിരുന്നില്ല, ദുല്‍ഖര്‍ ഉണ്ടായിരുന്നു..; ‘ബാഹുബലി’യിലെ ഭല്ലാലദേവന്‍ പറയുന്നു

ബാംഗ്ലൂര്‍ ഡെയ്‌സ് ഉള്‍പ്പെടെ ദുല്‍ഖര്‍ അഭിനയിച്ച സിനിമകള്‍ കണ്ടിട്ടുണ്ട്. കൂടാതെ എന്റെ അടുത്ത സുഹൃത്തുമാണ് അദ്ദേഹം. വര്‍ഷങ്ങളായി അറിയാം. 
റാണ ദഗ്ഗുബട്ടി