‘അലിഗഡി’ലെ പ്രൊഫസര്‍ അവാര്‍ഡ് അര്‍ഹിച്ചിരുന്നില്ലേ? മനോജ് വാജ്‌പേയിയുടെ മറുപടി 

April 9, 2017, 11:37 am
‘അലിഗഡി’ലെ പ്രൊഫസര്‍ അവാര്‍ഡ് അര്‍ഹിച്ചിരുന്നില്ലേ? മനോജ് വാജ്‌പേയിയുടെ മറുപടി 
Celebrity Talk
Celebrity Talk
‘അലിഗഡി’ലെ പ്രൊഫസര്‍ അവാര്‍ഡ് അര്‍ഹിച്ചിരുന്നില്ലേ? മനോജ് വാജ്‌പേയിയുടെ മറുപടി 

‘അലിഗഡി’ലെ പ്രൊഫസര്‍ അവാര്‍ഡ് അര്‍ഹിച്ചിരുന്നില്ലേ? മനോജ് വാജ്‌പേയിയുടെ മറുപടി 

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ ഉടനെങ്ങും കെട്ടടങ്ങുന്ന ലക്ഷണം കാണുന്നില്ല. മികച്ച നടനുള്ള പുരസ്‌കാരം അക്ഷയ്കുമാറിന് നല്‍കിയതും മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്‌കാരം നല്‍കിയതുമൊക്കെ ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്റെ 'സുഹൃദ്‌സ്‌നേഹ'മായാണ് വിലയിരുത്തപ്പെട്ടതും വിമര്‍ശിക്കപ്പെട്ടതും. മലയാളത്തില്‍ മോഹന്‍ലാലെങ്കില്‍ ഹിന്ദിയില്‍ പ്രിയന്റെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായ ആളാണ് അക്ഷയ്കുമാര്‍. ദംഗലിലെ പ്രകടനത്തിന് ആമിര്‍ഖാനെ അവാര്‍ഡിന് പരിഗണിക്കാതിരുന്നതിനുള്ള കാരണം പ്രിയന്‍ വിശദീകരിച്ചത് ഇതുസംബന്ധിച്ച ചര്‍ച്ചകളെ കൂടുതല്‍ ചൂടേറിയതാക്കിയിട്ടുണ്ട്. അവാര്‍ഡ് കിട്ടിയാലും വാങ്ങില്ലെന്ന് ആമിര്‍ പറഞ്ഞിരുന്നുവെന്നും താരെ സമീന്‍ പര്‍ എന്ന ചിത്രത്തിന് ലഭിച്ച അവാര്‍ഡ് വാങ്ങാന്‍ ആമിര്‍ എത്തിയിരുന്നില്ലെന്നും പ്രിയന്‍ അദ്ദേഹത്തെ ഒഴിവാക്കാനുള്ള ഒരു കാരണമായി കണ്ടുപിടിച്ചു.

അലിഗഡിലെ പ്രകടനത്തിന് മനോജ് വാജ്‌പേയി, ദംഗലിലെ ആമിര്‍ ഖാന്‍, ഉഡ്താ പഞ്ചാബിലെ ഷാഹിദ് കപൂര്‍, രമണ്‍ രാഘവ് 2.0യിലെ നവാസുദ്ദീന്‍ സിദ്ദിഖി തുടങ്ങി ഒട്ടേറെ മികവുറ്റ പ്രകടനങ്ങള്‍ കാണാതെയാണ് പ്രിയന്‍ ചെയര്‍മാനായ ജൂറി അക്ഷയ്കുമാറിന് അവാര്‍ഡ് നല്‍കിയതെന്നാണ് വിമര്‍ശനം. പ്രകടനത്തിന്റെ നിലവാരം കൊണ്ട് ഏറ്റവുമധികം സാധ്യത കല്‍പ്പിച്ചിരുന്നയാളാണ് മനോജ് വാജ്‌പേയി. ഹന്‍സല്‍ മെഹ്തയുടെ 'അലിഗഡി'ല്‍ ശ്രീനിവാസ് രാമചന്ദ്ര ശിരസ് എന്ന സ്വവര്‍ഗ ലൈഗികാനുരാഗിയായ പ്രൊഫസറെയാണ് മനോജ് ഗംഭീരമായി അവതരിപ്പിച്ചത്. അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം സ്വാഭാവികമായും അദ്ദേഹത്തോട് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചു. അവാര്‍ഡ് ലഭിക്കാത്തതില്‍ ദു:ഖമുണ്ടോ? അലിഗഡിലെ പ്രൊഫസര്‍ പുരസ്‌കാരം അര്‍ഹിച്ചിരുന്നില്ലേ? മനോജ് വാജ്‌പേയിയുടെ മറുപടി ഇങ്ങനെ..

അലിഗഡ്‌
അലിഗഡ്‌
ലഭിക്കാത്ത അവാര്‍ഡിനെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ പരാജിതന്റെ ഒരു പരിവേഷം ലഭിക്കും നമുക്ക്. പക്ഷേ ഇത്തരം കാര്യങ്ങള്‍ക്കൊന്നും വലിയ പ്രാധാന്യം കൊടുക്കുന്ന ആളല്ല ഞാന്‍. എന്നെ സംബന്ധിച്ച് ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ അത്ഭുതമൊന്നുമില്ല. നമ്മുടെ നാട്ടിലെ അവാര്‍ഡ് പ്രഖ്യാപനങ്ങളിലൊക്കെ ഒരു ജീര്‍ണതയുണ്ട്. അതിപ്പോള്‍ മാത്രമല്ല, കുറച്ചുകാലമായി ഉണ്ട്. ഞാന്‍ ഒരിക്കലും അവാര്‍ഡുകളില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടില്ല. ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ തൃപ്തനാണ് ഞാന്‍. അവാര്‍ഡുകള്‍ക്ക് വേണ്ടിയല്ല ഞാനത് ചെയ്യുന്നത്. 
മനോജ് വാജ്‌പേയി