‘അത് ഒരാളുടെ തീരുമാനമല്ല’; ദിലീപിനെ ‘അമ്മ’യില്‍നിന്ന് പുറത്താക്കിയത് മമ്മൂട്ടിയെന്ന വാദത്തില്‍ രമ്യ നമ്പീശന്റെ പ്രതികരണം 

October 12, 2017, 1:05 pm
‘അത് ഒരാളുടെ തീരുമാനമല്ല’; ദിലീപിനെ ‘അമ്മ’യില്‍നിന്ന് പുറത്താക്കിയത് മമ്മൂട്ടിയെന്ന വാദത്തില്‍ രമ്യ നമ്പീശന്റെ പ്രതികരണം 
Celebrity Talk

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് പുറത്താക്കാന്‍ കാരണം മമ്മൂട്ടിയാണെന്ന കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി നടി രമ്യ നമ്പീശന്‍. ദിലീപിനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും അതൊരു കൂട്ടായ തീരുമാനം ആയിരുന്നുവെന്നും രമ്യ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഒപ്പം ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തുന്നപക്ഷം അദ്ദേഹത്തോട് മാപ്പ് പറഞ്ഞ് സംഘടനയിലേക്ക് തിരികെയെടുക്കണമെന്നും അവര്‍ പറഞ്ഞു.

അമ്മയുടെ തീരുമാനങ്ങളൊന്നും ഒരാള്‍ മാത്രം എടുക്കുന്നതല്ല. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനവും അത്തരത്തിലുള്ള ഒന്നായിരുന്നു. പൃഥ്വി, ഞാന്‍ തുടങ്ങി അമ്മയിലെ എല്ലാ അംഗങ്ങളില്‍നിന്നും അഭിപ്രായം അറിഞ്ഞ ശേഷമാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അത് പുറത്തറിയിച്ചത്. 
രമ്യ നമ്പീശന്‍ 

'അമ്മ'യില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നും രമ്യ പ്രതികരിച്ചു. 'വാക്കാല്‍ അങ്ങനെയൊരു അഭിപ്രായം മുന്നോട്ടുവച്ചിട്ടുണ്ട്. അമ്മയില്‍ സ്ത്രീ പങ്കാളിത്തം നല്ല രീതിയില്‍ വരണമെന്നാണ് ഇതിന്റെ ലക്ഷ്യം. വിഷയം ചര്‍ച്ച ചെയ്യുമെന്ന് അവര്‍ എന്നെ അറിയിച്ചിട്ടുണ്ട്', സിനിമയിലെ വനിതാസംഘടന വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ സജീവ പ്രവര്‍ത്തക കൂടിയായ രമ്യ നമ്പീശന്‍ കൂട്ടിച്ചേര്‍ത്തു.