ആ ‘കുട്ടി’ ഗായികയെ ജയസൂര്യ കണ്ടെത്തി; ശിവഗംഗയ്ക്ക് സിനിമയില്‍ പാടാനും അഭിനയിക്കാനും ക്ഷണം

September 12, 2017, 5:59 pm


ആ ‘കുട്ടി’ ഗായികയെ ജയസൂര്യ കണ്ടെത്തി; ശിവഗംഗയ്ക്ക് സിനിമയില്‍ പാടാനും അഭിനയിക്കാനും ക്ഷണം
Celebrity Talk
Celebrity Talk


ആ ‘കുട്ടി’ ഗായികയെ ജയസൂര്യ കണ്ടെത്തി; ശിവഗംഗയ്ക്ക് സിനിമയില്‍ പാടാനും അഭിനയിക്കാനും ക്ഷണം

ആ ‘കുട്ടി’ ഗായികയെ ജയസൂര്യ കണ്ടെത്തി; ശിവഗംഗയ്ക്ക് സിനിമയില്‍ പാടാനും അഭിനയിക്കാനും ക്ഷണം

സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം നേടിയ കൊച്ചുഗായികയെ ജയസൂര്യ ഒടുവില്‍ കണ്ടെത്തി. ഗിവഗംഗ എന്ന് കൊച്ചുമിടുക്കിയുടെ സ്വരമാധുര്യം തന്റെ പുതിയ സിനിമയിലൂടെ ഇനി എല്ലാവര്‍ക്കും കേള്‍ക്കാം എന്ന എന്ന സന്തോഷവാര്‍ത്തയുമായിട്ടാണ് ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എത്തിയത്. രാജേഷ് ജോര്‍ജ്ജ് കുളങ്ങര നിര്‍മ്മിക്കുന്ന നവാഗത സംവിധായകനായ സാംജി ആന്റണി സംവിധാനം ചെയ്യുന്ന, ജയസൂര്യ നായകനാകുന്ന 'ഗബ്രി' എന്ന ചിത്രത്തിലൂടെയാവും ശിവഗംഗ സിനിമാ സംഗീതത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

മനോഹരമായി ഗാനം ആലപിച്ച് യൂട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും തരംഗമായിമാറിയ പെണ്‍കുട്ടിയെക്കുറിച്ചുളള വിവരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയസൂര്യ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു. ഈ കൊച്ചു മിടുക്കി റോഡില്‍ ഗാനം ആലപിക്കുന്ന വിഡീയോയും ജയസൂര്യ ഷെയര്‍ ചെയ്തിരുന്നു. ഈ കുട്ടിയുടെ വിവരങ്ങള്‍ അറിയിക്കണമെന്നും അത്ഭുതപ്രതിഭ തന്നെയാണ് ഈ മിടുക്കിയെന്നുമായിരുന്നു ജയസൂര്യയുടെ അടിക്കുറിപ്പ്. മിനിറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. നിരവധി ആളുകള്‍ കുട്ടിയുടെ വിവരങ്ങള്‍ കമന്റ് ആയി പേജില്‍ പോസ്റ്റ് ചെയ്തു. ശിവഗംഗയ്ക്കായി ജയസൂര്യ കാത്തുവച്ചിരുന്നത് രണ്ട് വലിയ സമ്മാനങ്ങളായിരുന്നു. ജയസൂര്യയുടെ അടുത്ത ചിത്രത്തിലെ ഒരു ഗാനം ആലപിക്കാനും ഒപ്പം ആ സിനിമയില്‍ തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുമുള്ള അവസരം.

ജയസൂര്യ തന്റെ പേജില്‍ എഴുതിയ കുറിപ്പ് വായിക്കാം.

സന്തോഷത്തോടെ ഒരു കാര്യം അറിയിക്കട്ടെ .. ഇന്നലെ എഫ്ബിയില്‍ കണ്ട ''ശിവഗംഗ'' എന്ന മോളാണ് , രാജേഷ് ജോര്‍ജ്ജ് കുളങ്ങര നിര്‍മ്മിക്കുന്ന നവാഗത സംവിധായകനായ 'സാംജി ആന്റണി' സംവിധാനം ചെയ്യുന്ന, ഞാന്‍ നായകനായി എത്തുന്ന 'ഗബ്രി' എന്ന ചിത്രത്തിലെ ഗായിക...

(ഒപ്പം ഒരു പ്രധാന കഥാപാത്രം ചെയ്യുന്നതും ശിവഗംഗ തന്നെ.) മോള്‍ടെ വിവരങ്ങള്‍ തന്ന എല്ലാ നല്ല മനസ്സുകള്‍ക്കും എന്റെ നന്ദി. കൂടാതെ ആ വീഡിയോ എടുത്ത ചങ്ങാതിയ്ക്കും.

കായംകുളം സ്വദേശിനിയായ ശിവഗംഗ എന്ന 11 വയസ്സുകാരി ഓണാഘോഷ പരിപാടിക്കിടെ പാടിയ ഗാനം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരിച്ചത്. ഈ വീഡിയോ ഷെയര്‍ ചെയ്താണ് ജയസൂര്യ കുട്ടിയുടെ വിവരങ്ങള്‍ അന്വേക്ഷിച്ചത്. ശിവഗംഗയുടെ നാട്ടുകാര്‍ തന്നെ ജയസൂര്യയുടെ പോസ്റ്റിന് താഴെ വിവരങ്ങള്‍ കൈമാറുകയും ചെയ്തു. ശിവഗംഗ പാടിയ ഗാനം ലക്ഷക്കണക്കിന് പേരാണ് യൂട്യൂബില്‍ കണ്ടിരിക്കുന്നത്. മറ്റ് സമൂഹ മാധ്യമങ്ങളിലൂടെയും ഗിവഗംഗയുടെ ഗാനാലാപനം വ്യാപകമായി പ്രചരിച്ചു.