ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി; കമല്‍ഹാസന് വനിതാ കമ്മീഷന്റെ നോട്ടീസ് 

July 14, 2017, 3:17 pm
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി; കമല്‍ഹാസന് വനിതാ കമ്മീഷന്റെ നോട്ടീസ് 
Celebrity Talk
Celebrity Talk
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി; കമല്‍ഹാസന് വനിതാ കമ്മീഷന്റെ നോട്ടീസ് 

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി; കമല്‍ഹാസന് വനിതാ കമ്മീഷന്റെ നോട്ടീസ് 

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പര് പരാമര്‍ശിച്ച നടന്‍ കമല്‍ഹാസന് വനിതാ കമ്മീഷന്റെ നോട്ടീസ്. നടിയുടെ പേര് പരസ്യമാക്കിയ കമല്‍ഹാസന്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

നടിക്ക് പിന്തുണ അറിയിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് നടിയുടെ പേര് പരാമര്‍ശിച്ചത്. മൊഴി നല്‍കാന്‍ നടന്‍ എത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. തൃപ്തമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടനെതിരെ കേസെടുക്കുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.

മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും അദ്ദേഹം തിരുത്താന്‍ തയ്യാറായില്ല. പേര് പറയുന്നത് നിയമവിരുദ്ധമല്ലേയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, എന്ത് പേരിട്ട് വിളിക്കുമെന്നതിലല്ല. അവള്‍ക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടതെന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. എന്തിനാണ് പേര് മറച്ചുവെയ്ക്കുന്നതെന്നും അവരെ ദ്രൗപദിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെയുമാകാമെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു.

നടിയെന്ന നിലയിലല്ല, സ്ത്രീയെന്ന നിലയിലാണ് താന്‍ അവരെ കാണുന്നതെന്നും നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ആത്മാഭിമാനമുള്ള പുരുഷന്‍മാര്‍ സ്ത്രീകളെ സംരക്ഷിക്കണമെന്നേ കരുതുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നടിമാരുടെ മാത്രമല്ല, ഓരോരുത്തരുടെയും സുരക്ഷ തനിക്ക് പ്രധാനമാണെന്നും എല്ലാവരും സുരക്ഷിതമായി പുറത്തുപോകുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ നടിയുടെ പേര് പരാമര്‍ശിച്ച നടന്‍ അജു വര്‍ഗീസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അജുവിനെ വിളിച്ചുവരുത്തിയ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും നടന്റെ ഫോണ്‍ പിടിച്ചെടുത്തു. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം നടനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുളള നടപടികളിലേക്ക് നീങ്ങാനാണ് പൊലീസ് ആലോചിക്കുന്നത്.