‘പിന്നെന്തിന് നാലര വര്‍ഷം എന്റെ ഭര്‍ത്താവിനൊപ്പം കഴിഞ്ഞു?’ ആദിത്യ പഞ്ചോളി പീഡിപ്പിച്ചുവെന്ന കങ്കണയുടെ ആരോപണത്തിന് സെറീന വഹാബിന്റെ പ്രതികരണം 

September 11, 2017, 1:43 pm
‘പിന്നെന്തിന് നാലര വര്‍ഷം എന്റെ ഭര്‍ത്താവിനൊപ്പം കഴിഞ്ഞു?’ ആദിത്യ പഞ്ചോളി പീഡിപ്പിച്ചുവെന്ന കങ്കണയുടെ ആരോപണത്തിന് സെറീന വഹാബിന്റെ പ്രതികരണം 
Celebrity Talk

ബോളിവുഡിലെ നടനും നിര്‍മ്മാതാവും ഗായകനുമായ ആദിത്യ പഞ്ചോളിയില്‍ നിന്ന് പീഢനം ഏറ്റിട്ടുണ്ടെന്ന നടി കങ്കണ റണൗത്തിന്റെ ആരോപണത്തിന് പഞ്ചോളിയുടെ ഭാര്യയും നടിയുമായ സെറീന വഹാബിന്റെ പ്രതികരണം. നാലര വര്‍ഷത്തോളം തന്റെ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു കങ്കണയെന്നും അവരുടെ ആരോപണം വാസ്തവവിരുദ്ധമാണെന്നും സെറീന പ്രതികരിച്ചു. സ്വന്തം മകളേക്കാള്‍ ഒരു വര്‍ഷം ഇളപ്പമുള്ള തന്നെ ആദിത്യ പഞ്ചോളി പീഡിപ്പിക്കുകയായിരുന്നെന്നും അദ്ദേഹത്തിന്റെ ഭാര്യ സെറീന വഹാബിനോട് ഇക്കാര്യത്തില്‍ സഹായമഭ്യര്‍ഥിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ കൈയ്യൊഴിയുകയായിരുന്നുവെന്നും കങ്കണ കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സെറീനയുടെ പ്രതികരണം.

താന്‍ അവരെ മകളെപ്പോലെയാണ് പരിഗണിച്ചിരുന്നതെന്ന കങ്കണയുടെ അഭിപ്രായത്തെ തള്ളിക്കളയുന്നു സെറീന വഹാബ്.

കങ്കണ റണൗത്തും ആദിത്യ പഞ്ചോളിയും. പഴയ ചിത്രം 
കങ്കണ റണൗത്തും ആദിത്യ പഞ്ചോളിയും. പഴയ ചിത്രം 
എന്റെ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു നാലര വര്‍ഷം കങ്കണ. അങ്ങനെയുള്ളൊരാളെ എങ്ങനെയാണ് ഞാന്‍ മകളെപ്പോലെ കാണുന്നത്? അസാധ്യം! എന്റെ ഭര്‍ത്താവ് പീഡിപ്പിച്ചതിനാല്‍ സഹായമഭ്യര്‍ഥിച്ച് എനിക്കരികില്‍ത്തന്നെ എത്തിയെന്നും പറയുന്നു അവര്‍. അതെങ്ങനെയാണ് സാധ്യമാവുക? പക്ഷേ കങ്കണയെ ചിലപ്പോഴൊക്കെ കണ്ടിട്ടുണ്ട് എന്നത് സത്യമാണ്. എന്റെ ഭര്‍ത്താവ് ആവശ്യപ്പെട്ടിട്ട് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് ഞാന്‍ അവരെ പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. കങ്കണ കുറച്ചുകൂടി മാന്യമായി സംസാരിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഇതില്‍ മിണ്ടില്ലായിരുന്നു. ഒരു ആരോപണത്തോടും എനിയ്ക്ക് പ്രതികരിക്കാനില്ല. ആദിത്യ ഒരു മോശം മനുഷ്യനാണെങ്കില്‍ എന്തിനാണ് അവര്‍ അദ്ദേഹത്തിനൊപ്പം കഴിഞ്ഞത്? 
സെറീന വഹാബ് 

സെറീനയുടെ അഭിമുഖത്തോട് കങ്കണ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും അവരുടെ സഹോദരി രംഗോളി സെറീനയ്‌ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. ആദിത്യ പഞ്ചോളിയുമായി കങ്കണ പരിചയത്തിലാകുന്നത് 2005ലാണെന്നും 2007ല്‍ അദ്ദേഹത്തിനെതിരേ പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും പറയുന്നു രംഗോളി. പിന്നെങ്ങനെ സെറീന വഹാബ് പറയുന്നതുപോലെ നാലര വര്‍ഷം അവര്‍ ഒരുമിച്ച് കഴിഞ്ഞുവെന്നും. പഞ്ചോളിയുടെ 'ചൂഷണ'ത്തിന് സെറീനയും കൂട്ടുനില്‍ക്കുകയായിരുന്നെന്നും രംഗോളി ആരോപിക്കുന്നു. 'കങ്കണ ഇക്കാര്യങ്ങള്‍ പറയാന്‍ പലതവണ സെറീനയെ കണ്ടിട്ടുണ്ട്. പക്ഷേ അവര്‍ സഹായിച്ചില്ല. പകരം അവര്‍ ആഭരണങ്ങളും വസ്ത്രങ്ങളും സമ്മാനം കൊടുത്തു.' പൊലീസില്‍ പരാതി കൊടുക്കരുതെന്ന് സെറീന കങ്കണയോട് അഭ്യര്‍ഥിച്ചുവെന്നും ട്വിറ്ററിലൂടെ രംഗോളി ആരോപിച്ചു.