‘വനിതാ കൂട്ടായ്മ’ ഇരുപത് പേരുടെ മാത്രം സംഘടനയെന്ന് ലക്ഷ്മിപ്രിയ; ‘രൂപീകരിച്ചത് ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെ’ 

August 3, 2017, 4:54 pm
‘വനിതാ കൂട്ടായ്മ’ ഇരുപത് പേരുടെ മാത്രം സംഘടനയെന്ന് ലക്ഷ്മിപ്രിയ; ‘രൂപീകരിച്ചത് ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെ’ 
Celebrity Talk

സിനിമാമേഖലയിലെ പുതിയ വനിതാ കൂട്ടായ്മയായ 'വിമെന്‍ ഇന്‍ സിനിമാ കളക്ടീവി'നെതിരേ നടി ലക്ഷ്മിപ്രിയ. സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് സംഘടന രൂപികരിച്ചതെന്നും സംഘടനയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആകെ ഇരുപത് പേര്‍ മാത്രമേ സംഘടനയിലുള്ളെന്നും അധികമാളുകളും പുറത്താണെന്നും ലക്ഷ്മിപ്രിയ പറയുന്നു.

നേരത്തേ നടി അക്രമിക്കപ്പെട്ട സംഭവവും ദിലീപിന്റെ അറസ്റ്റും വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ താരസംഘടനയായ 'അമ്മ'യുടെ ഭാഗം ന്യായീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു ലക്ഷ്മിപ്രിയ.

അതേസമയം നടി അക്രമിക്കപ്പെട്ട സംഭവത്തിലുള്‍പ്പെടെ ഫലപ്രദമായി ശബ്ദമുയര്‍ത്താനായിട്ടുണ്ട് 'വിമന്‍ ഇന്‍ സിനിമ കളക്ടീവി'ന്. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ പി.സി.ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെയാണ് സംഘടന ഏറ്റവുമൊടുവില്‍ രംഗത്തെത്തിയത്. അക്രമിക്കപ്പെട്ട നടിക്കെതിരേ തുടര്‍ച്ചയായി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന എംഎല്‍എക്കെതിരേ നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്പീക്കറോട് ആവശ്യപ്പെടുകയായിരുന്നു വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്.