മോഹന്‍ലാലിനെ നായകനാക്കുമോ ആഷിക് അബു? മമ്മൂട്ടിയെ ദിലീഷ് പോത്തനും? 

March 24, 2017, 12:26 pm
മോഹന്‍ലാലിനെ നായകനാക്കുമോ ആഷിക് അബു? മമ്മൂട്ടിയെ ദിലീഷ് പോത്തനും? 
Celebrity Talk
Celebrity Talk
മോഹന്‍ലാലിനെ നായകനാക്കുമോ ആഷിക് അബു? മമ്മൂട്ടിയെ ദിലീഷ് പോത്തനും? 

മോഹന്‍ലാലിനെ നായകനാക്കുമോ ആഷിക് അബു? മമ്മൂട്ടിയെ ദിലീഷ് പോത്തനും? 

നേരം, പ്രേമം എന്നീ സിനിമകളിലൂടെ തെന്നിന്ത്യയെ കയ്യിലെടുത്ത സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. സംവിധായകന്‍ എന്നതിലുപരി തന്നിലെ സിനിമാ പ്രേമി, മലയാള സിനിമയിലെ ചില കൂട്ടുക്കെട്ടുകളില്‍ നല്ല സിനിമകള്‍ പിറന്നു കാണാന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്ന് അല്‍ഫോണ്‍സ് തുറന്ന് പറയുന്നു. അതിനായി ഒരുക്കിയ ഒരു വലിയ പട്ടികയാണ് അല്‍ഫോണ്‍സ് ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെയ്ക്കുന്നത്.

ആരുടെയെങ്കിലും ഒപ്പം അന്‍വര്‍ റഷീദ് ചെയ്യുന്ന സിനിമയാണ് ലിസ്റ്റില്‍ ഒന്നാമത്. പിന്നാലെ മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തിലെ പ്രമുഖ സംവിധായകരും ചേര്‍ന്ന കൂട്ടുക്കെട്ടാണ്. മമ്മൂട്ടിയെവെച്ച് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ് പട്ടികയില്‍ രണ്ടാം സ്ഥാനം പിടിച്ചിരിക്കുന്നത്. പിന്നാലെ മോഹന്‍ലാല്‍-ലാല്‍ജോസ് ചിത്രം, മോഹന്‍ലാല്‍ ആഷിക് അബു ചിത്രം, മമ്മൂട്ടി-ജിബു ജേക്കബ് ചിത്രം, മമ്മൂട്ടി-റോഷന്‍ ആന്‍ഡ്രൂസ് ചിത്രം, മോഹന്‍ ലാല്‍ ദിലീഷ് പോത്തന്‍ ചിത്രം, മമ്മൂട്ടി-ദിലീഷ് പോത്തന്‍ എന്നീ കൂട്ടുക്കെട്ടിലുള്ള നല്ല സിനിമകള്‍ പിറവിയെടുക്കാന്‍ അല്‍ഫോണ്‍സ് ആഗ്രഹിക്കുന്നു.

പ്രതാപ് പോത്തന്റെ സംവിധാനത്തില്‍ ഒരു ചിത്രം, ഷാജി കൈലാസിന്റെ ത്രില്ലിംഗ്, രജ്ഞിത്തിന്റെ മരണമാസ് ചിത്രം, പ്രിയന്റെ സന്തോഷകരമായ ചിത്രം, കല്യാണസൗഗന്ധികം പോലൊരു ചെറിയ വിനയന്‍ ചിത്രം, ഒരു ഹരിഹരന്‍ ചിത്രം, ശ്രീനിവാസന്റെ ഒരു ചിത്രം എന്നിങ്ങനെ അല്‍ഫോണ്‍സ് എന്ന സിനിമാ പ്രേമിയുടെ ആഗ്രഹങ്ങളുടെ പട്ടിക നീളുന്നു.

രണ്ട് സിനിമകളിലൂടെ മലയാളിയുടെ പ്രിയം നേടിയെടുത്ത അല്‍ഫോണ്‍സിന്റെ അടുത്ത ചിത്രം എന്തായിരിക്കുമെന്ന കൗതുകത്തിലാണ് പ്രേക്ഷകര്‍ക്കൊപ്പം സിനിമ ഇന്റസ്ട്രിയും. അടുത്ത സിനിമയെക്കുറിച്ച് ലഭിക്കുന്ന സൂചനകള്‍ ശരിയാണെങ്കില്‍ അല്‍ഫോണ്‍സ് പുത്രന്റെ പുതിയ സിനിമയില്‍ മമ്മൂട്ടിയാവും നായകന്‍. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ചിത്രം നിര്‍മ്മാണച്ചെലവിലും ഉയര്‍ന്നുനില്‍ക്കുന്നതാവും.

Also Read: അല്‍ഫോണ്‍സ് പുത്രന്റെ പുതിയ സിനിമയില്‍ നായകന്‍ മമ്മൂട്ടി?