രജനിയെ കാണാനൊരു ആരാധകന്‍ ഇന്ന് വീട്ടിലെത്തി; മലേഷ്യന്‍ പ്രധാനമന്ത്രി!

March 31, 2017, 4:44 pm


രജനിയെ കാണാനൊരു ആരാധകന്‍ ഇന്ന് വീട്ടിലെത്തി; മലേഷ്യന്‍ പ്രധാനമന്ത്രി!
Celebrity Talk
Celebrity Talk


രജനിയെ കാണാനൊരു ആരാധകന്‍ ഇന്ന് വീട്ടിലെത്തി; മലേഷ്യന്‍ പ്രധാനമന്ത്രി!

രജനിയെ കാണാനൊരു ആരാധകന്‍ ഇന്ന് വീട്ടിലെത്തി; മലേഷ്യന്‍ പ്രധാനമന്ത്രി!

ലോകമെമ്പാടും ഏറ്റവുമധികം ആരാധകവൃന്ദമുള്ള ഇന്ത്യന്‍ താരങ്ങളില്‍ പ്രമുഖനാണ് രജനികാന്ത്. രജനിയെ കാണാന്‍ എത്തിയ ‘വിശിഷ്ട ആരാധകന്‍’ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ചെന്നൈയിലെത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കാണ് ഔദ്യോഗിക തിരക്കുകള്‍ക്കിടിയില്‍ രജനികാന്തുമായി കൂടിക്കാഴ്ച നടത്തിയത്.

രജനികാന്തിനെ നേരിട്ട് കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന അടിക്കുറിപ്പോടെയാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചത്. തഞ്ചാവൂര്‍ സര്‍വകലാശാല സന്ദര്‍ശിക്കുന്നതിനിടയിലാണ് രജനിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട കൂടികാഴ്ചയ്ക്ക് ശേഷം താരത്തിന്റെ കുടുംബാംഗങ്ങളെയെല്ലാം പരിചയപ്പെട്ടതിന് ശേഷമാണ് നജീബ് റസാക്ക് യാത്ര പറഞ്ഞത്.

കബാലിയുടെ ചിത്രീകരണത്തിനായി മലേഷ്യന്‍ സര്‍ക്കാര്‍ പിന്തുണ വളരെ വലുതായിരുന്നുവെന്നും, വളരെ തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂള്‍ കാരണം മലേഷ്യയില്‍ വെച്ച് പ്രധാനമന്ത്രി നജീബ് റസാക്കിനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെന്നും രജനികാന്ത് പറഞ്ഞു.

അദ്ദേഹം ചെന്നൈയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. അദ്ദേഹം എന്റെ ക്ഷണം സ്വീകരിച്ച് വീട്ടില്‍ എത്തി. കബാലിയുടെ ഒരു ചെറിയ ഭാഗം അദ്ദേഹം കാണുകയും ചെയ്തു.
രജനികാന്ത്

രഞ്ജിത്ത് സംവിധാനം ചെയ്ത കബാലിയുടെ ചിത്രീകരണത്തിനായി 2016 ല്‍ മലേഷ്യയില്‍ ഉണ്ടായിരുന്ന സമയത്ത് റസാഖ് താരത്തിന്റെ ആരാധകനായെന്നാണ് രജനീകാന്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ തമിഴ്നാട്ടിലെ സ്വന്തം ഗ്രാമത്തില്‍ നിന്ന് മലേഷ്യയിലെത്തുന്ന കബാലീശ്വരന്‍ എന്ന കഥാപാത്രമായാണ് കബാലിയില്‍ രജനി എത്തിയത്.

അതേസമയം, മലേഷ്യന്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായ ഷാരൂഖ് ഖാനു പകരം രജനിയെ ആക്കുന്നതിന്റെ ഭാഗമായിട്ടാണ് റസാക്കിന്റെ സന്ദര്‍ശനമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അത്തരം വാര്‍ത്തകള്‍ ശുദ്ധഅസംബന്ധമാണെന്നും രജനി കൂട്ടിച്ചേര്‍ത്തു. അഞ്ച് ദിവസത്തെ സന്ദര്‍നത്തിനായിട്ടാണ് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് ഇന്ത്യയില്‍ എത്തിയത്. പ്രധാനമന്ത്രിയായിട്ടുള്ള റസാക്കിന്റെ മൂന്നാമത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.