എളുപ്പമല്ല ആ പരകായപ്രവേശം..; ‘ആമി’യാകുന്നതിനെക്കുറിച്ച് മഞ്ജു വാര്യര്‍ 

March 24, 2017, 12:07 pm
എളുപ്പമല്ല ആ പരകായപ്രവേശം..; ‘ആമി’യാകുന്നതിനെക്കുറിച്ച് മഞ്ജു വാര്യര്‍ 
Celebrity Talk
Celebrity Talk
എളുപ്പമല്ല ആ പരകായപ്രവേശം..; ‘ആമി’യാകുന്നതിനെക്കുറിച്ച് മഞ്ജു വാര്യര്‍ 

എളുപ്പമല്ല ആ പരകായപ്രവേശം..; ‘ആമി’യാകുന്നതിനെക്കുറിച്ച് മഞ്ജു വാര്യര്‍ 

വിദ്യാബാലന്‍ വേണ്ടെന്നുവെച്ച മലയാളത്തിന്റെ പ്രിയകഥാകാരിയുടെ റോളിലേക്ക് മഞ്ജു വാര്യര്‍ എത്തുമെന്ന കമലിന്റെ പ്രസ്താവന ഏറെ താല്‍പര്യത്തോടെയാണ് മലയാളികള്‍ കേട്ടത്. വിദ്യാ ബാലന്‍ പിന്മാറിയിടത്ത് തബു, പാര്‍വ്വതി, പാര്‍വ്വതി ജയറാം എന്നിവരുടെയൊക്കെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നെങ്കിലും അതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്നും മഞ്ജുവാണ് തന്റെ തെരഞ്ഞെടുപ്പെന്നുമായിരുന്നു കമലിന്റെ നിലപാട്. മാധവിക്കുട്ടിയുടെ ജന്മദേശമായ പുന്നയൂര്‍ക്കുളത്ത് ഇന്ന് ചിത്രീകരണം ആരംഭിക്കാനിരിക്കെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും പുറത്തെത്തി. എഴുത്തുമേശയ്ക്കരികിലിരിക്കുന്ന കഥാകാരിയായി മഞ്ജു വാര്യര്‍ എത്തുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് ഫസ്റ്റ്‌ലുക്കില്‍. ഫസ്റ്റ്‌ലുക്കിനൊപ്പം ഈ വേഷം തനിക്കെന്താണെന്ന് പറയുകയാണ് മഞ്ജു വാര്യര്‍.

ഭാവനയ്ക്കും യാഥാര്‍ഥ്യത്തിനുമിടയില്‍ എവിടെയോ ആണ് മാധവിക്കുട്ടി പൂത്തുനിന്നതെന്നും ആ പരകായപ്രവേശം എളുപ്പമല്ലെന്നും പറയുന്നു മഞ്ജു.

ആമിയാകുന്നു. ഹൃദയത്തില്‍, സ്വപ്നങ്ങളില്‍, ഇന്നും ഭ്രമിപ്പിക്കുന്ന മയൂരത്തിനു മുന്നില്‍ ഒരു നീര്‍മാതളം നടുന്നു. ഭാവനയ്ക്കും യാഥാര്‍ഥ്യത്തിനുമിടയിലെവിടെയോ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്. എളുപ്പമല്ല ആ പരകായപ്രവേശം. അതുല്യപ്രതിഭയായ കമല്‍ സാര്‍ എന്ന ഗുരുസ്ഥാനീയന്‍ വഴികാട്ടട്ടെ. ഈ നിമിഷം അറിയാനാകുന്നുണ്ട്, മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം. അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകള്‍ വാത്സല്യത്തിന്റെ തണുപ്പോടെ മൂര്‍ദ്ധാവില്‍ തൊടുന്നു. ഞാന്‍ ശിരസ്സു നമിക്കുന്നു, പ്രണമിക്കുന്നു. പ്രാര്‍ഥനകളോടെ ആമിയാകുന്നു. 
മഞ്ജു വാര്യര്‍